( ഇസ്റാഅ് ) 17 : 94

وَمَا مَنَعَ النَّاسَ أَنْ يُؤْمِنُوا إِذْ جَاءَهُمُ الْهُدَىٰ إِلَّا أَنْ قَالُوا أَبَعَثَ اللَّهُ بَشَرًا رَسُولًا

സന്‍മാര്‍ഗം അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ അല്ലാഹു ഒരു മനുഷ്യനെയാണോ പ്രവാചകനായി നിയോഗിച്ചിട്ടുള്ളത് എന്ന അവരുടെ ചോദ്യമല്ലാതെ മനുഷ്യ രെ വിശ്വാസിയാകുന്നതില്‍ നിന്ന് തടഞ്ഞിട്ടുമില്ല.

ഒരു നാട്ടിലേക്ക് മൂന്ന് പ്രവാചകന്‍മാരെ അയച്ചപ്പോള്‍ ആ ജനത അവരോട് പ്ര തികരിച്ച രീതി 36: 15 ല്‍ പറയുന്നു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെയ ല്ല, നിഷ്പക്ഷവാന്‍ ഒന്നും തന്നെ ഇറക്കിയിട്ടുമില്ല, നിശ്ചയം നിങ്ങള്‍ കളവ് പറയുന്നവര്‍ തന്നെയാകുന്നു. ഇത്തരം കാഫിറുകള്‍ നരകത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അ തിലെ പാറാവുകാര്‍ അവരോട് 'നിങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിട്ടുണ്ടായിരുന്നില്ലേ' എന്ന് ചോദിക്കുമ്പോള്‍ അവര്‍ 'അതെ; നിശ്ചയം ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിരു ന്നു, എന്നാല്‍ ഞങ്ങള്‍ അവരെ തള്ളിപ്പറഞ്ഞു, അല്ലാഹു ഒന്നും തന്നെ ഇറക്കിയിട്ടില്ല, നിശ്ചയം നിങ്ങള്‍ വമ്പിച്ച വഴികേടിലല്ലാതെയല്ല എന്ന് ഞങ്ങള്‍ അവരോട് പറയുക യും ചെയ്തു. ഞങ്ങള്‍ അദ്ദിക്ര്‍ കേട്ടിരുന്നുവെങ്കില്‍, അല്ലെങ്കില്‍ ബുദ്ധിയു പയോഗിച്ച് ചിന്തിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ഈ കത്തിയാളുന്ന നരകത്തിന്‍റെ സഹവാസികളാകു മായിരുന്നില്ലല്ലോ!' എന്ന് പറയുമെന്ന് 67: 8-10 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 39: 71 ല്‍, വിചാരണക്കുശേഷം കാഫിറുകളെ നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്ന രംഗം വി വരിക്കുന്നത് ഇങ്ങനെയാണ്: അങ്ങനെ അവര്‍ നരകക്കുണ്ഠത്തിന്‍റെ അടുത്തെത്തുകയും വാതില്‍ തുറക്കപ്പെടുകയും ചെയ്താല്‍ അതിന്‍റെ പാറാവുകാര്‍ അവരോട് ചോദിക്കും: നിങ്ങള്‍ക്ക് നിങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ വിവരിച്ചുതരികയും ഇങ്ങനെ ഒരു നാളിനെ കണ്ടുമുട്ടണമെന്ന് നിങ്ങളോട് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്ന നിങ്ങളില്‍ നിന്നു തന്നെയുള്ള അല്ലാഹുവിന്‍റെ പ്രവാചകന്‍മാര്‍ വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ മറുപടി പറയും: അതെ, വന്നിരുന്നു, എന്നാല്‍ കാഫിറായ ഞങ്ങളുടെ മേല്‍ ശിക്ഷാവചനം ബാധകമായി.

'നമ്മില്‍ നിന്നുള്ള ഒരു മനുഷ്യനെയാണോ നാം പിന്‍പറ്റേണ്ടത്, അങ്ങനെയായാ ല്‍ നിശ്ചയം നാം വഴികേടില്‍ അകപ്പെട്ടവരും ബുദ്ധിഭ്രംശം ബാധിച്ചവരും തന്നെയായിരിക്കും' എന്ന് സ്വാലിഹ് നബിയെക്കുറിച്ച് 'സമൂദ് ജനത' ചോദിച്ചതായി 54: 24 ല്‍ പറ ഞ്ഞിട്ടുണ്ട്. എക്കാലത്തുമുള്ള കാഫിറുകളുടെ സ്വഭാവത്തെക്കുറിച്ച് 64: 6 ല്‍ പറയുന്നു: അത് നിശ്ചയം, അവരിലേക്ക് അവരുടെ പ്രവാചകന്‍മാര്‍ വെളിപാടും കൊണ്ട് വന്നിട്ടുണ്ടാ യിരുന്നു, അപ്പോള്‍ അവര്‍ ചോദിച്ചു; ഒരു മനുഷ്യനാണോ നമ്മളെ സന്‍മാര്‍ഗ്ഗത്തിലാ ക്കാന്‍ വന്നിട്ടുള്ളത്, അങ്ങനെ അവര്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു, അപ്പോള്‍ അല്ലാഹു സ്വയം പര്യാപ്തത തെരഞ്ഞെടുത്തു, അല്ലാഹു ഐശ്വര്യവാനും സ്വയം സ്തുത്യര്‍ഹനുമാകുന്നു. 7: 203; 10: 2; 11: 12, 27; 25: 7-9 വിശദീകരണം നോക്കുക.