قُلْ لَوْ كَانَ فِي الْأَرْضِ مَلَائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِمْ مِنَ السَّمَاءِ مَلَكًا رَسُولًا
നീ പറയുക: ഭൂമിയില്‍ ശാന്തരായി ചരിക്കുന്ന മലക്കുകളാണ് ഉണ്ടായിരു ന്നതെങ്കില്‍ നിശ്ചയം നാം അവരുടെ മേല്‍ ആകാശത്തുനിന്നും ഒരു മലക്കി നെത്തന്നെ പ്രവാചകനായി അയക്കുമായിരുന്നു.
'ശാന്തരായി ചരിക്കുന്ന മലക്കുകള്‍' എന്നതിന്‍റെ വിവക്ഷ, മലക്കുകളെല്ലാം വി ശ്വാസികളും കുറ്റം ചെയ്യാത്തവരുമാണ് എന്നാണ്. 66: 6 ല്‍ മലക്കുകളെക്കുറിച്ച,് അവര്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ ധിക്കരിക്കുകയില്ല, അവരോട് കല്‍പിക്കപ്പെട്ടതെന്തോ അ ത് പ്രവര്‍ത്തിക്കുന്നവരുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ക്ക് മലക്കുകളുടെ ഈ സ്വ ഭാവം ലഭിക്കണമെങ്കില്‍ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ജീവിതം നയിക്കേണ്ടതുണ്ട്. ഗ്രന്ഥത്തില്‍ അവഗാഹമുള്ളവര്‍ പുണ്യാത്മാക്കളായ മലക്കുകളോടൊപ്പമാണ് ചരിക്കുന്നതെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. മലക്കുകളെല്ലാവ രും വിശ്വാസികളാണ്. മനുഷ്യര്‍ക്ക് അദ്ദിക്ര്‍ കൊണ്ടല്ലാതെ വിശ്വാസിയാകാനോ മലക്കുകളുടെ സ്വഭാവം കൈവരിക്കാനോ സാധ്യമല്ല. അദ്ദിക്ര്‍ കൊണ്ട് ആത്മാവിന് ശാന്തി ലഭിക്കുമെന്ന് 13: 27-28 ലും; ശാന്തിനേടിയ ആത്മാവ് മാത്രമേ സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചുപോവുകയുള്ളൂ എന്ന് 89: 27-30 ലും പറഞ്ഞിട്ടുണ്ട്. സ്വതന്ത്രരായ മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുകവഴി മലക്കു കളെക്കാള്‍ ഉയര്‍ന്ന സ്ഥാനം നേടാവുന്നതാണ്. ഇന്ന് അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുകവഴി കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊ ണ്ടിരിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതാണ്. അതോടുകൂടി 43: 60 ല്‍ പറഞ്ഞ പ്രകാരം മനുഷ്യരെല്ലാം മലക്കുകളെപ്പോലെ ശാന്തിയോടും സമാധാന ത്തോടും കൂടി ഇവിടെ ജീവിക്കുന്നതാണ്. പക്ഷേ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളി ല്‍ ഒന്നായ മസീഹുദ്ദജ്ജാല്‍ വന്നാല്‍ പിന്നെ വിശ്വാസം സ്വീകരിക്കല്‍ കൊണ്ട് ഒരു പ്ര യോജനവും ഉണ്ടാവുകയില്ല. 4: 91, 159; 9: 5; 15: 7-8 വിശദീകരണം നോക്കുക.