( ഇസ്റാഅ് ) 17 : 96

قُلْ كَفَىٰ بِاللَّهِ شَهِيدًا بَيْنِي وَبَيْنَكُمْ ۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا

നീ പറയുക: എന്‍റെയും നിങ്ങളുടെയുമിടയില്‍ അല്ലാഹുതന്നെ സാക്ഷിയായി മതിയായവനാണ്, നിശ്ചയം അവന്‍ തന്‍റെ അടിമകളെ വലയം ചെയ്ത സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമായിരിക്കുന്നു.

ഞാന്‍ നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് എന്നതിന് സാക്ഷിയായി തന്‍റെ അടിമകളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ത്രികാലജ്ഞാനിയായ അല്ലാഹു തന്നെ മതി എന്ന് പറയാനാണ് പ്രവാചകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവന്‍ ഉറക്ക വും മയക്കവുമില്ലാതെ എല്ലാം പതിയിരുന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ.് 13: 43; 16: 43-44; 17: 17, 30 വിശദീകരണം നോക്കുക.