( ഇസ്റാഅ് ) 17 : 97

وَمَنْ يَهْدِ اللَّهُ فَهُوَ الْمُهْتَدِ ۖ وَمَنْ يُضْلِلْ فَلَنْ تَجِدَ لَهُمْ أَوْلِيَاءَ مِنْ دُونِهِ ۖ وَنَحْشُرُهُمْ يَوْمَ الْقِيَامَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا ۖ مَأْوَاهُمْ جَهَنَّمُ ۖ كُلَّمَا خَبَتْ زِدْنَاهُمْ سَعِيرًا

ആരെയാണോ അല്ലാഹു സന്‍മാര്‍ഗത്തിലാക്കിയത്, അപ്പോള്‍ അവന്‍ മാത്രമാ ണ് സന്‍മാര്‍ഗത്തിലായത്; ആരെയാണോ അല്ലാഹു വഴികേടിലാക്കിയത്, അപ്പോള്‍ അവനെക്കൂടാതെ അവര്‍ക്ക് സംരക്ഷകരെ നീ കണ്ടെത്തുകയില്ല തന്നെ, വിധിദിവസം അന്ധരും ഊമരും ബധിരരുമായി മുഖം കുത്തിയ നിലയി ല്‍ അവരെ നാം ഒരുമിച്ചുകൂട്ടും, അവരുടെ സങ്കേതം നരകകുണ്ഠമാണ്, എ ല്ലാ ഓരോ പ്രാവശ്യവും അതിലെ തീ അടങ്ങുമ്പോഴെല്ലാം നാം അവര്‍ക്ക് അതിനെ ആളിക്കത്തിക്കുന്നതുമാണ്.

വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രവും അവന്‍റെ കാരുണ്യവും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത ഫു ജ്ജാറുകള്‍ മുഖം കുത്തിയ നിലയില്‍ അന്ധരും ഊമരും ബധിരരുമായി നരകകുണ്ഠ ത്തില്‍ കുത്തിനിറക്കപ്പെടാനുളളവരാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗ ത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. 17: 15 ല്‍ വിവരിച്ച പ്രകാരം ആരാണോ സ ന്മാര്‍ഗമായ അദ്ദിക്റിനെ സത്യപ്പെടുത്തി ഇവിടെ ജീവിച്ചത്, അവര്‍ സന്മാര്‍ഗത്തിലായി. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ തള്ളിപ്പറഞ്ഞ് ജീവിച്ചവര്‍ കാഫിറുകളും അക്രമികളും ആയതിനാല്‍ അവര്‍ വിധിദിവസം 'ഓ എന്‍റെ കഷ്ടം! അദ്ദിക്റിനെത്തൊട്ട് എനിക്ക് അ ത് വന്നുകിട്ടിയതിനുശേഷം എന്നെ ഇന്നാലിന്നവനാണല്ലോ തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 3: 7 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിച്ച്, കേ ട്ട് ഫാജിറുകളും കാഫിറുകളുമായിത്തീര്‍ന്ന ഇക്കൂട്ടര്‍ക്കെതിരെ അവര്‍ വായിച്ച, കേട്ട സൂ ക്തങ്ങള്‍ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേ ക്ക് തള്ളിവിടുകയാണ് ചെയ്യുക. അദ്ദിക്റിനെത്തൊട്ട് ബധിരരും അന്ധരും ഊമരുമായ ഇവര്‍ അദ്ദിക്റിലേക്കും അത് വഴി സ്വര്‍ഗത്തിലേക്കും തിരിച്ചുവരികയില്ല എന്ന് 2: 18 ല്‍ പറഞ്ഞിട്ടുണ്ട്. 2: 6-7; 7: 176-179; 16: 37 വിശദീകരണം നോക്കുക.