( ഇസ്റാഅ് ) 17 : 98

ذَٰلِكَ جَزَاؤُهُمْ بِأَنَّهُمْ كَفَرُوا بِآيَاتِنَا وَقَالُوا أَإِذَا كُنَّا عِظَامًا وَرُفَاتًا أَإِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا

അതാണ് അവര്‍ക്കുള്ള പ്രതിഫലം, നിശ്ചയം അവര്‍ നമ്മുടെ സൂക്തങ്ങളെ മൂടിവെക്കുന്നവരായതുകൊണ്ടും ഞങ്ങള്‍ എല്ലും പുറ്റുമായിക്കഴിഞ്ഞാല്‍ പു തിയ സൃഷ്ടികളായി പുനര്‍ജീവിപ്പിക്കപ്പെടുമോ എന്ന് ചോദിച്ചിരുന്നതുകൊ ണ്ടും.

ഗ്രന്ഥം വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താതെ ലക്ഷ്യബോധം നഷ്ടപ്പെട്ട് ജീവിക്കു കവഴി അവരുടെ കൈകള്‍ സമ്പാദിച്ചത് നരകമായതിനാല്‍ അവര്‍ അത് ആസ്വദിക്കേ ണ്ടിവരും. നിഷ്പക്ഷവാനായ നാഥന്‍ ആരെയും നരകത്തിലേക്കോ സ്വര്‍ഗത്തിലേക്കോ ആക്കുന്നില്ല. 36: 78 ല്‍, കാഫിര്‍ അവന്‍റെ സൃഷ്ടിപ്പിനെ മറന്നുകൊണ്ട് നമുക്കതാ ഉപമ കള്‍ ചമക്കുന്നു, എല്ല് നുരുമ്പിക്കഴിഞ്ഞാല്‍ ആരാണ് അതിനെ ജീവിപ്പിക്കുക എന്ന് അ വന്‍ ചോദിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 25: 33 ല്‍, അവര്‍ നിന്‍റെ അടുത്തേ ക്ക് ഒരു ചോദ്യവും കൊണ്ട് വരുന്നില്ല-അതിന്‍റെ യഥാര്‍ത്ഥ ഉത്തരവും ഇനി അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ അതുപോലെയുള്ള ഒരു ചോദ്യവും ചോദിക്കേണ്ടതില്ലാത്ത വിധ ത്തിലുള്ള വിശദീകരണവും നാം നിനക്ക് നല്‍കിയിട്ടല്ലാതെ എന്ന് പറഞ്ഞതിനുശേഷം 25: 34 ല്‍, തങ്ങളുടെ മുഖങ്ങളിന്മേല്‍ നരകകുണ്ഠത്തിലേക്ക് ഒരുമിച്ച് കൂട്ടപ്പെടാനുള്ളവരുണ്ടല്ലോ, അക്കൂട്ടരാണ് ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും യഥാര്‍ത്ഥ വഴിയില്‍ നി ന്ന് പിഴച്ചുപോയവരും എന്ന് പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ അദ്ദിക്ര്‍ ലഭിച്ചതിന് ശേഷം അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ട് അ ദ്ദിക്റിനെ തള്ളിപ്പറയുന്ന ഫാജിറുകളുമടങ്ങിയ 25: 18 ല്‍ പറഞ്ഞ കെട്ടജനതയായ ഫു ജ്ജാറുകളാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകള്‍. 4: 56, 150-151; 6: 22; 14: 28-30 വിശദീകരണം നോക്കുക.