أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ قَادِرٌ عَلَىٰ أَنْ يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلًا لَا رَيْبَ فِيهِ فَأَبَى الظَّالِمُونَ إِلَّا كُفُورًا
നിശ്ചയം, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച അല്ലാഹു അവരെപ്പോലെ യുള്ളവരെയും സൃഷ്ടിക്കുവാന്‍ കഴിവുള്ളവനാണെന്ന് അവര്‍ മനസ്സിലാക്കിയി ട്ടില്ലേ; അവര്‍ക്ക് ഒരു അവധി അവന് നിര്‍ണ്ണയിച്ച് വെച്ചിട്ടുമുണ്ട്-അതിന്റെ കാര്യത്തില്‍ സംശയമില്ല, എന്നാല്‍ ഈ അക്രമികള്‍ കാഫിറുകളായിട്ടല്ലാതെ പിന്തിരിയുന്നില്ല.
42: 29 ല്‍, അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ പരത്തിയിട്ടതും, അവന് ഉദ്ദേശിക്കുമ്പോള്‍ അവയെ ഒരുമിച്ചുകൂട്ടാന്‍ കഴിവുള്ളവന് തന്നെയുമാണ് എന്നും; 46: 33 ല്‍, നിശ്ചയം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച അല്ലാഹു-അവയുടെ സൃഷ്ടിപ്പില്‍ അവന് ക്ഷീ ണിതനായിട്ടില്ല!-അവന് മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവന് തന്നെയാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ലേ; അതെ, നിശ്ചയം അവന് എല്ലാറ്റിനും കഴിവുള്ള സര്വ്വശക്തന് തന്നെയാണ് എന്നും പറഞ്ഞിട്ടുണ്ട്. 75: 37-39 ല്‍, മനുഷ്യന് തെറിച്ചുവീഴുന്ന ഇന്ദ്രിയ ത്തുള്ളിയില്‍ നിന്നുള്ള ബീജമായിരുന്നില്ലേ! പിന്നെ അത് രക്തപിണ്ഡമായി, അങ്ങനെ നാം അവനെ സൃഷ്ടിച്ച് രൂപപ്പെടുത്തി, അതില്‍ നിന്ന് പുരുഷന്, സ്ത്രീ എന്നിങ്ങനെയുള്ള ജോടികളെ ഉണ്ടാക്കി എന്ന് പറഞ്ഞശേഷം 75: 40 ല്‍, അങ്ങനെയുള്ളവന് മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെന്നോ എന്ന് ചോദിക്കുന്നുണ്ട്. 14: 34; 36: 81; 40: 57-58 വി ശദീകരണം നോക്കുക.