( 18 ) അൽ കഹ്ഫ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(18) അൽ കഹ്ഫ്

'ഒരു സംഘം യുവാക്കള്‍ ഗുഹയില്‍ (കഹ്ഫ്) അഭയം പ്രാപിച്ചപ്പോള്‍' എന്ന പ ത്താം സൂക്തഭാഗത്തില്‍ നിന്ന് എടുത്തതാണ് ഈ സൂറത്തിന്‍റെ നാമം. ജൂത-ക്രൈസ്തവ പുരോഹിതന്‍മാരുടെ നിര്‍ദ്ദേശപ്രകാരം മുശ്രിക്ക് നേതാക്കള്‍ ഗുഹാവാസികളെക്കു റിച്ചും 'ഖിള്ര്‍ -മൂസാ' സംഭവത്തെക്കുറിച്ചും 'ദുല്‍ഖര്‍നൈനി'യെക്കുറിച്ചും പ്രവാചക നോട് ചോദിച്ചതിന് മറുപടിയായി മക്കയില്‍ അവതരിച്ചതാണ് ഇതിലെ സൂക്തങ്ങള്‍. പ്രവാചകനോടും വിശ്വാസികളോടും അവര്‍ കൈക്കൊണ്ടിരുന്ന സമീപനം കാഫിറുകളുടേതും ധിക്കാരികളുടേതുമാണെന്ന് ഉണര്‍ത്തിക്കൊണ്ട് അവരെ താക്കീത് നല്‍കുന്നു.

വിശ്വാസികള്‍, ഗുഹാവാസികളുടെ നിശ്ചയദാര്‍ഢ്യം സ്വീകരിച്ചുകൊണ്ട് ഏത് പ്രതിസന്ധിഘട്ടത്തെയും എതിര്‍പ്പിനെയും അവഗണിക്കണമെന്നും അല്ലാഹുവിന്‍റെ മേ ല്‍ ഭരമേല്‍പിച്ചുകൊണ്ട് നിലകൊള്ളണമെന്നും പഠിപ്പിക്കുന്നു. അങ്ങനെയായാല്‍ അ ല്ലാഹു അവന്‍റെ അജയ്യമായ കഴിവുകൊണ്ട് ഗുഹയില്‍ കൊണ്ടുപോയി ഉറക്കിക്കിട ത്തി അവരെ രക്ഷിച്ചതുപോലെ തങ്ങളെയും രക്ഷിക്കുമെന്ന് വിശ്വാസികള്‍ക്ക് ദൃഢബോധ്യം നല്‍കുന്നു. മസീഹുദ്ദജ്ജാലിന്‍റെ നാശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സൂറത്ത് 'കഹ്ഫ്' ആദ്യത്തെ പത്ത് സൂക്തമോ അവസാനത്തെ പത്ത് സൂക്തമോ തിലാവത്ത് ചെയ്യണമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഗുഹാവാ സികളുടെ നിശ്ചയദാര്‍ഢ്യം ഉള്‍ക്കൊള്ളുകവഴി, ഇബ്റാഹീമിന് തീക്കുണ്ഠം തണു പ്പുള്ളതും സമാധാനവുമുള്ളതായി മാറിയതുപോലെ മസീഹുദ്ദജ്ജാലിന്‍റെ നരകം വി ശ്വാസികള്‍ക്ക് തണുപ്പുള്ളതും സമാധാനമുള്ളതുമായി മാറുന്നതാണ്. ദിക്രീ എന്ന ഗ്ര ന്ഥം കാണാന്‍ കഴിയാത്തവരും കേള്‍ക്കാത്തവരുമായ കാഫിറുകളുടെ അടുത്തേക്കാ ണ് നരകക്കുണ്ഠം അടുപ്പിക്കുക എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാഹുവിന്‍റെ മേ ല്‍ ഭരമേല്‍പിക്കുന്ന വിശ്വാസികളെ കാര്യകാരണബന്ധത്തിന് അതീതമായി നാഥന്‍ ര ക്ഷിക്കുമെന്നും സഹായിക്കുമെന്നും അതുകൊണ്ട് വിശ്വാസികള്‍ അവനില്‍ മാത്രമാ ണ് ഭരമേല്‍പിക്കേണ്ടതെന്നും ഗുഹാവാസികളുടെ സംഭവം പഠിപ്പിക്കുന്നു.

ഒരു തോട്ടക്കാരനെയും വിശ്വാസിയായ അവന്‍റെ കൂട്ടുകാരനെയും ഉദാഹരിച്ചുകൊ ണ്ട് വിശ്വാസികളുടെയും കപടവിശ്വാസികളുടെയും ഇഹലോകത്തെയും പരലോകത്തെ യും അവസ്ഥ തുലനം ചെയ്യുന്നു. തനിക്ക് ലഭിച്ചിട്ടുള്ള സമ്പത്തും സമൃദ്ധികളുമെല്ലാം അല്ലാഹു എന്നെ തൃപ്തിപ്പെട്ടുകൊണ്ട് നല്‍കിയതാണ് എന്ന നയത്തില്‍ അഹങ്കരിച്ച് അവന് നന്ദിപ്രകടിപ്പിക്കാതെ ഭൗതിക ജീവിതം കൊണ്ട് തൃപ്തിപ്പെട്ട് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്നവരില്‍ പെട്ടുപോയാല്‍ ഇഹലോകവും പരലോകവും നഷ്ടപ്പെടുമെന്ന് ഉണര്‍ത്തുന്നു. മഴവെള്ളം കൊണ്ട് ഭൂമിയില്‍ സസ്യലതാദികള്‍ മുളക്കുകയും കായ്ക്കുകയും അവസാനം ചപ്പുചവറായിത്തീരുകയും ചെയ്യുന്ന തുപോലെ യാണ് ഇഹലോക ജീവിതം. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിശ്വാസികള്‍ പരലോകത്തിനാണ് പ്രാധാന്യം കൊടുക്കുക എന്ന് പഠിപ്പിക്കുന്നു. പിശാച് ജിന്നില്‍ പെട്ട കാഫിറാ ണെന്നും അവനെ ശത്രുവായി കാണണമെന്നും മനുഷ്യരോട് ഉപദേശിക്കുന്നു. എന്നാല്‍ അക്രമികള്‍ അല്ലാഹുവിന് പകരം പിശാചിനെയാണ് മിത്രമായി തെരഞ്ഞെടുക്കുക. ഗ്ര ന്ഥത്തിലെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തിയിട്ട് അതിനെ അ വഗണിച്ച് തന്‍റെ കൈകള്‍ ഒരുക്കിവെച്ച തിന്മകള്‍ മറന്ന് ജീവിക്കുന്നവനാണ് ഏറ്റവും വ ലിയ അക്രമി എന്നും, അത്തരക്കാര്‍ക്ക് ഗ്രന്ഥത്തിന്‍റെ ആശയം മനസ്സിലാകാതിരിക്കാന്‍ അവരുടെ ഹൃദയങ്ങളില്‍ ഒരു മൂടിയും ചെവികളില്‍ ഒരു അടപ്പും ഇട്ടിരിക്കുന്നു, അതുകൊ ണ്ട് അവരെ സന്മാര്‍ഗത്തിലേക്ക് വിളിച്ചാല്‍ അവര്‍ ഒരിക്കലും ആ വിളി കേള്‍ക്കുകയില്ല എന്നും പറയുന്നു. 'ഖിള്ര്‍-മൂസാ' സംഭവം വിവരിച്ചുകൊണ്ട് ഭൗതിക ജീവിതത്തില്‍ യാ ഥാര്‍ത്ഥ്യങ്ങളുടെ മേല്‍ ഒരു മറയിട്ടിരിക്കുകയാണ് എന്നും ആ മറ നീക്കിക്കളഞ്ഞാല്‍ മാ ത്രമേ സത്യം മനസ്സിലാവുകയുള്ളൂ എന്നും അല്ലാഹു മനുഷ്യരെ പഠിപ്പിക്കുന്നു. ഉള്‍ക്കാഴ്ചദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സംഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ ഇഹത്തി ല്‍ വെച്ച് തന്നെ മനസ്സിലാക്കി യഥാര്‍ത്ഥ ജീവിതമായ പരലോകത്തിനുവേണ്ടി ക്ഷമ കൈ ക്കൊണ്ട് നിലകൊള്ളാന്‍ വിശ്വാസികളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഐഹികജീവിതം ധൃതിയില്‍ അധിഷ്ഠിതമാണെങ്കില്‍ പരലോകജീവിതം സഹനശീലര്‍ക്കും ക്ഷമാലുക്കള്‍ക്കു മുള്ളതാണ്. 

'ദുല്‍ഖര്‍നൈനി'യെക്കുറിച്ച് സൂറത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നിസ്സാരമായ സ്വന്തം സ്ഥാനമാനങ്ങളില്‍ അഹങ്കരിക്കുന്നവരാണ് നിങ്ങളെങ്കില്‍ കിഴക്കും പടിഞ്ഞാറുമെല്ലാം ജയിച്ചടക്കിയ മഹാനായ ലോകനേതാവും കണക്കറ്റ വിഭവങ്ങളുടെ അധിപനുമായിരു ന്ന 'ദുല്‍ഖര്‍നൈന്‍' സദാ തന്‍റെ നാഥന്‍റെ മുമ്പില്‍ തലകുനിക്കുന്നവനും അവന്‍ നല്‍കി യ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നവനുമായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നു. ഒരു ജനതയുടെ ആവശ്യപ്രകാരം 'യഅ്ജൂജ്-മഅ്ജൂജി'ന്‍റെ നുഴഞ്ഞുകയറ്റത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഇരുമ്പ് കൊണ്ടുള്ള ഒരു മതില്‍ കെട്ട് നിര്‍മ്മിച്ചുകൊടുത്തെങ്കി ലും അദ്ദേഹം അവരോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല, എന്‍റെ നാഥന്‍റെ പക്കല്‍ നി ന്നുള്ള അനുഗ്രഹം തന്നെ ഏറ്റവും ഉത്തമമാണ് എന്ന് പറഞ്ഞ് തന്‍റെ നാഥന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുകയാണ് അദ്ദേഹം. ഇത് എന്‍റെ നാഥന്‍റെ അനുഗ്രഹമാണെ ന്നും അവന്‍റെ വാഗ്ദത്തം സത്യമാണെന്നും അത് വന്ന് കഴിഞ്ഞാല്‍ ഇതിനെ (മതിലി നെ) അവന്‍ നശിപ്പിക്കുമെന്നും പറഞ്ഞ് അല്ലാഹുവിന്‍റെ അജയ്യതയെക്കുറിച്ച് ആ ജനത യെ പഠിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. അവസാന നാളാകുമ്പോള്‍ 'യഅ് ജൂജും മഅ്ജൂജു'മെല്ലാം നാടുകളില്‍ വീണ്ടും ചേക്കേറുമെന്നും, 'സ്വൂര്‍' എന്ന കാഹളത്തില്‍ ഊ തപ്പെടുന്നതോടുകൂടി വിധിദിവസം നടപ്പില്‍ വരുമെന്നും പഠിപ്പിക്കുന്നു. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ മൂടിവെക്കുകയും തങ്ങളുടെ നാഥനെ കണ്ടുമുട്ടി ഇഹലോക ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടിവരുമെന്നതിനെ നിഷേധിക്കുകയും ചെയ്തവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോകുമെന്നും സത്യമായ അദ്ദിക്റിനെ ഇവിടെ ത്രാസ്സായി ഉപയോഗപ്പെടുത്താത്തവര്‍ക്ക് വിധിദിവസം ത്രാസ്സില്‍ തൂക്കമുണ്ടാവുകയില്ലെന്നും മുന്നറിയിപ്പ് ന ല്‍കുന്നു. അല്ലാഹുവിന്‍റെ സൂക്തങ്ങളെയും പ്രവാചകന്‍മാരെയും പരിഹാസമായി എടു ത്തത് കാരണം അത്തരക്കാര്‍ക്ക് നരകക്കുണ്ഠമാണ് പ്രതിഫലമായി ലഭിക്കുക എന്നും, അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളാവുകയും വിശ്വാസി യാകാനുള്ള അത് ലോകര്‍ക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക യും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗപ്പൂന്തോപ്പുകള്‍ വിരുന്നായി ലഭിക്കുമെന്നും പഠിപ്പിക്കുന്നു. അല്ലാഹുവിന്‍റെ വചനമായ അദ്ദിക്ര്‍ സമുദ്രത്തിലെ വെള്ളവും അത്ര വേറെയും കൊ ണ്ടുവന്ന് അത് മഷിയായി ഉപയോഗിച്ച് എഴുതിയാലും തീരുകയില്ലെന്ന് പഠിപ്പിക്കുന്നു. ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യനാണ്, എന്നാല്‍ നിങ്ങളുടെ ഇലാഹ് ഏകനാ ണെന്ന് എനിക്ക് ദിവ്യസന്ദേശം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങളില്‍ ആരാണോ തന്‍റെ നാഥനെ സന്തോഷത്തോടുകൂടി കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നത് അവന്‍ നാഥന്‍റെ ഏകത്വത്തില്‍ പങ്ക് ചേര്‍ക്കാതിരിക്കുകയും ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ സല്‍കര്‍മ്മങ്ങള്‍ പ്രവ ര്‍ത്തിക്കുകയും ചെയ്യട്ടെ എന്ന് പറയാന്‍ പ്രവാചകനോട് കല്‍പിച്ചുകൊണ്ട് 110 സൂക്ത ങ്ങടങ്ങിയ സൂറത്ത് അവസാനിക്കുന്നു.