( അൽ കഹ്ഫ് ) 18 : 1

الْحَمْدُ لِلَّهِ الَّذِي أَنْزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَلْ لَهُ عِوَجًا ۜ

തന്‍റെ ദാസന്‍റെ മേല്‍ ഗ്രന്ഥമിറക്കിയവനായ അല്ലാഹുവിനാണ് സ്തുതി, അ ത് മനസ്സിലാക്കാന്‍ യാതൊരു അവ്യക്തതയോ ബുദ്ധിമുട്ടോ ഉണ്ടാക്കിയിട്ടുമില്ല.

സര്‍വ്വസ്രഷ്ടാവിന്‍റെ വചനമായ അദ്ദിക്ര്‍ എഴുത്തും വായനയും അറിയാത്തവരട ക്കം ആര്‍ക്കും മനസ്സിലാകുന്നതാണ്. 'നിശ്ചയം നാം ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള അദ്ദിക്റിനെ ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിരിക്കുന്നു, അപ്പോ ള്‍ ആരുണ്ട് അതിന് തയ്യാറുള്ളവര്‍' എന്ന് 54: 17, 22, 32, 40 എന്നീ സൂക്തങ്ങളില്‍ ആവര്‍ ത്തിച്ച് ചോദിക്കുന്നുണ്ട്. ഗ്രന്ഥത്തിന്‍റെ പാരായണമുറകള്‍, അര്‍ത്ഥം എന്നിവ പഠിക്കാനും മനഃപാഠമാക്കാനും എളുപ്പമാണെന്ന് പറഞ്ഞിട്ടില്ല, പകരം ആത്മാവായ അദ്ദിക്ര്‍ ഹൃദ യം കൊണ്ട് മനസ്സിലാക്കാനാണ് എളുപ്പമാക്കിയിട്ടുള്ളത്. അത് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാണ് എന്ന് 7: 26; 11: 88; 20: 131 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പ റഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു ടിക്കറ്റായിട്ടല്ലാതെ, നീ പ്ര യാസപ്പെട്ട് മനം മുട്ടുന്നതിനുവേണ്ടി നാം നിന്‍റെമേല്‍ അവതരിപ്പിച്ചിട്ടില്ല എന്ന് 20: 1-3 ലും; വമ്പിച്ച നരകാഗ്നിയില്‍ വേവിക്കപ്പെടുന്ന ഏറ്റവും വലിയ ദൗര്‍ഭാഗ്യവാനല്ലാതെ ദി ക്റാ(അദ്ദിക്ര്‍)യെ വെടിയുകയില്ല എന്ന് 87: 9-12 ലും പറഞ്ഞിട്ടുണ്ട്. 2: 2; 15: 87-88; 16: 89 വിശദീകരണം നോക്കുക.