إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِنْ لَدُنْكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا
ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം സ്മരണീയമാണ്, അപ്പോള്‍ അവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ, നിന്നില്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നല്‍കുകയും ഞങ്ങളുടെ കാര്യത്തില്‍ തന്‍റേടത്തിന്‍റെ മാര്‍ഗം ഞ ങ്ങള്‍ക്ക് നീ തോന്നിപ്പിച്ച് തരികയും ചെയ്താലും.
തങ്ങളുടെ കുടുംബം, ജനത, ഭരണാധികാരി എന്നിവരെല്ലാം പൂര്‍ണ്ണമായി ദുഷിച്ചവ രായി മാറിയ സന്ദര്‍ഭത്തില്‍ ഏഴ് യുവാക്കള്‍ മാത്രം അവരില്‍ നിന്ന് വേറിട്ട് വിശ്വാസികളായി നിലകൊള്ളുകയായിരുന്നു. അവരെ ചോദ്യം ചെയ്യാനും നിര്‍ബന്ധപൂര്‍വ്വം ഭൂരിപക്ഷത്തിന്‍റെ മാര്‍ഗത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ആ ജനത ഒരുമ്പെട്ടപ്പോള്‍, അവര്‍ ഓരോരുത്തരും സൂക്തത്തില്‍ പറഞ്ഞ പ്രകാരം ആത്മാവ് കൊണ്ട് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ പ്രസവിക്കപ്പെട്ടുണ്ടായതല്ലാത്ത ഒരു നായയെ അല്ലാഹു അവിടെ പ്രത്യക്ഷപ്പെടുത്തുക യും ഏഴ് യുവാക്കളും ആ നായക്ക് പിന്നാലെ നടന്നുനീങ്ങി ഒരു പോറലുമേല്‍ക്കാതെ ഗുഹയില്‍ അഭയം തേടുകയുമാണുണ്ടായത്.
ശുഐബ് നബിയുടെ ജനതയിലെ ഗര്‍വ്വിഷ്ഠരായ പ്രമാണിമാര്‍ ശുഐബ് നബിയെയും അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളെയും നാട്ടില്‍ നിന്ന് പുറത്താക്കാനും അല്ലെങ്കില്‍ ഭൂരിപക്ഷത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാനും ശ്രമിച്ച തും അപ്പോള്‍ അല്ലാഹു വിശ്വാസികളെ രക്ഷപ്പെടുത്തിയതും കാഫിറുകള്‍ നശിപ്പിക്കപ്പെട്ടതും 7: 88-90 ല്‍ വിവരിച്ചിട്ടുണ്ട്. ത്രികാലജ്ഞാനിയായ അല്ലാഹു, മനുഷ്യരെ ഭൂമിയിലേ ക്ക് നിയോഗിച്ചയച്ചിട്ടുള്ളത് കപടവിശ്വാസികള്‍ വിശ്വാസികളുടെ ശത്രുക്കളായിക്കൊണ്ടാ ണ് എന്ന് 7: 24 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാം അടക്കിഭരിക്കുന്ന സര്‍വ്വാധിപനായ നാഥനില്‍ ഭരമേല്‍പ്പിക്കുന്ന വിശ്വാസികളെ-അവര്‍ എണ്ണത്തിലും വണ്ണത്തിലും എത്ര കുറവാണെങ്കി ലും ശരി-കാര്യകാരണബന്ധത്തിന് അതീതമായി എക്കാലത്തും അവന്‍ രക്ഷപ്പെടുത്തി യിട്ടുണ്ട്.
2: 256 പ്രകാരം മതത്തില്‍ നിര്‍ബന്ധമില്ല എന്ന് ഫുജ്ജാറുകള്‍ പറയുന്നുണ്ടെങ്കിലും ഇന്ന് വിശ്വാസികള്‍ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ഫുജ്ജാറുകളുടെ ഒഴുക്കില്‍ പെടാതെ നിലകൊള്ളുകയാണെങ്കില്‍ ഫുജ്ജാറുകളിലെ ഗര്‍വ്വിഷ്ഠരായ കപടവിശ്വാസികള്‍ക്ക് വിശ്വാസികളോടുള്ള നയവും ഇതുപോലെത്തന്നെയാണ്. അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാലിന്‍റെ നാശമാണ് ആദം സന്തതികള്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വിപത്ത് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടു ണ്ട്. അതുകൊണ്ട് ഇന്ന് ഒറ്റപ്പെട്ട വിശ്വാസി അജയ്യഗ്രന്ഥമായ അദ്ദിക്റിനെ സ്വര്‍ഗത്തി ലേക്കുള്ള ടിക്കറ്റും എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും ന രകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗ പ്പെടുത്തിയാല്‍ മാത്രമേ തന്‍റേടമുള്ളവരാകുകയുള്ളൂ എന്ന് 2: 186; 3: 79-80 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മസീഹുദ്ദജ്ജാലിനെക്കുറിച്ച് മനസ്സിലാക്കുന്നതിന് 4: 159 വിശദീകരണം വായിക്കുക.