( അൽ കഹ്ഫ് ) 18 : 9

أَمْ حَسِبْتَ أَنَّ أَصْحَابَ الْكَهْفِ وَالرَّقِيمِ كَانُوا مِنْ آيَاتِنَا عَجَبًا

അതല്ല, നിശ്ചയം ഗുഹാവാസികളും ലിഖിതഫലകങ്ങളും നമ്മുടെ വലിയ ഒ രു അത്ഭുത ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണെന്ന് നീ കണക്കുകൂട്ടുന്നുവോ? 

'ലിഖിതഫലകങ്ങള്‍' എന്ന് പറഞ്ഞാല്‍ ഗുഹാവാസികളെക്കുറിച്ച് രേഖപ്പെടുത്തി വെച്ചിരുന്ന ബോര്‍ഡാണ്. ഗുഹാവാസികളും അവരെക്കുറിച്ച് എഴുതിവെച്ച ബോര്‍ഡു മെല്ലാം നമ്മുടെ വലിയ അത്ഭുതങ്ങളില്‍ പെട്ടതാണെന്ന് നീ ധരിക്കേണ്ടതില്ല, കാര്യകാ രണബന്ധത്തിന് അതീതമായി സംഭവിച്ച ഇത്തരം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കി വിവരിച്ച് തരുന്ന അദ്ദിക്റാണ് ഏറ്റവും വലിയ ദൃഷ്ടാന്തം! അത് എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയുടെ വചനങ്ങളാണ്. എല്ലാഓരോ കാര്യവും വ്യക്തമായി വിശദീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥം നാം നിന്‍റെ മേല്‍ അവതരിപ്പിച്ചിട്ടുണ്ട് എന്ന് 16: 89 ല്‍ പറഞ്ഞത് അദ്ദിക്റിനെ ക്കുറിച്ച് തന്നെയാണ്. അദ്ദിക്റില്‍ അല്ലാഹു ഒന്നും തന്നെ രേഖപ്പെടുത്താതെ വിട്ട് കള ഞ്ഞിട്ടില്ല എന്ന് 6: 38 ലും പറഞ്ഞിട്ടുണ്ട്. 

അത്ഭുത ദൃഷ്ടാന്തങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന അക്രമികളായ കാഫിറു കള്‍ക്ക് മറുപടിയായി 29: 51 ല്‍ അല്ലാഹു പറയുന്നു: നിശ്ചയം, അവരുടെ മേല്‍ വിശദീകരിച്ചുകൊടുക്കപ്പെടുന്ന ഗ്രന്ഥം നാം നിന്‍റെമേല്‍ അവതരിപ്പിച്ചു എന്നത് അവര്‍ക്ക് ഒരു ദൃ ഷ്ടാന്തമായിട്ട് പോരെയോ? നിശ്ചയം വിശ്വാസികളായ ജനതക്ക് കാരുണ്യവും ഓര്‍മ്മപ്പെടുത്തലുമാണ് അത്. 10: 57-58 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ മനുഷ്യരുടെ നെഞ്ചിനക ത്തുള്ള രോഗങ്ങള്‍ക്ക് ശമനവും വിശ്വാസികളായ ഒരു ജനതക്ക് സന്മാര്‍ഗവും കാരുണ്യവു മാകുന്നു. 2: 23-24; 10: 60-61; 17: 105-107 വിശദീകരണം നോക്കുക.