أُولَٰئِكَ الَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا
അക്കൂട്ടരാണ് തങ്ങളുടെ ഉടമയുടെ സൂക്തങ്ങളെയും അവനെ കണ്ടുമുട്ടുന്ന തിനേയും നിഷേധിച്ചവരായവര്‍; അപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായി, അതിനാല്‍ വിധിദിവസം നാം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തൂക്കവും നല്‍കുന്നതല്ല.
7: 8-9 ല്‍, വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ടാണ് തീരുമാനം കല്‍പിക്കുക. അ തുകൊണ്ട് ആരാണോ അവന്‍റെ തൂക്കം വര്‍ദ്ധിപ്പിച്ചത്, അക്കൂട്ടര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍. ആരാണോ തന്‍റെ തൂക്കം ലഘൂകരിച്ചത്, അക്കൂട്ടര്‍ തന്നെയാണ് തങ്ങളെ സ്വയം നഷ്ടപ്പെടുത്തിയവര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ഐഹികലോകത്ത് നമ്മുടെ സൂക്തങ്ങളോട് അന്ധത കൈക്കൊണ്ടിരുന്നവരായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 23: 102-103 ല്‍, ആരാണോ തന്‍റെ ഭാരം വര്‍ദ്ധിപ്പിച്ചത്, അക്കൂട്ടര്‍ തന്നെയാണ് വിജയം വരിക്കുക; ആ രാണോ തന്‍റെ ഭാരം ലഘൂകരിച്ചത്, അക്കൂട്ടര്‍ തന്നെയാണ് തങ്ങളെ സ്വയം നഷ്ടപ്പെടുത്തിയവരും നരകത്തില്‍ ശാശ്വതരുമെന്ന് പറഞ്ഞിട്ടുണ്ട്. 101: 6-7 ല്‍, അപ്പോള്‍ ആരാ ണോ തന്‍റെ ഭാരം വര്‍ദ്ധിപ്പിച്ചത്, അവന്‍ സൗഭാഗ്യത്തിലും സംതൃപ്തിയിലുമായിരിക്കുമെന്നും; 101: 8-9 ല്‍, ആരാണോ തന്‍റെ ഭാരം ലഘൂകരിച്ചത്, അവന്‍ 'ഹാവിയ'യില്‍-ക ത്തിയാളുന്ന നരകത്തില്‍-ആപതിക്കുന്നതുമാണെന്നും പറഞ്ഞിട്ടുണ്ട്. ഇഹലോകത്ത് വെ ച്ചുതന്നെ എല്ലാകാര്യങ്ങളും ത്രാസ്സായ അദ്ദിക്ര്‍ കൊണ്ട് തൂക്കിനോക്കി അല്ലാഹുവിന്‍റെ അടുക്കല്‍ സ്വീകരിക്കപ്പെടുമെന്ന് ഉറപ്പ് വരുത്തുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. അ ദ്ദിക്ര്‍ അറിഞ്ഞിട്ട് അതിനെ മൂടിവെച്ച് മറ്റൊരു ജീവിതമാര്‍ഗത്തിലേക്ക് ജനങ്ങളെ നയിക്കുന്ന കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തില്‍ പോകുന്നതാണെന്ന് 4: 145 ലും; അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് പിന്‍പറ്റാന്‍ ശ്രമിക്കാത്ത, കപടവിശ്വാസികളെ പിന്‍പറ്റുന്ന അനുയായികള്‍ വിചാരണ കഴിഞ്ഞതിന് ശേഷം കൂട്ടം കൂട്ടമായി നരകക്കുണ്ഠത്തിലേ ക്ക് തെളിക്കപ്പെടുന്നതാണെന്ന് 39: 71 ലും പറഞ്ഞിട്ടുണ്ട്.
അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധി കല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 17: 13-14 ല്‍ വിവരിച്ച പ്ര കാരം നിഷ്പക്ഷവാനായ നാഥന്‍ ആരെയും നരകത്തിലേക്കോ സ്വര്‍ഗത്തിലേക്കോ ആ ക്കുന്നില്ല. അവര്‍ കണ്ട, കേട്ട, തൊട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിക്കുകയും സാക്ഷി നി ല്‍ക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. അവര്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും ശപിക്കുകയും പഴിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 113; 10: 7-8, 108-109 വിശദീകരണം നോക്കുക.