( അൽ കഹ്ഫ് ) 18 : 104
الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا
അവരുടെ ഇഹത്തിലെ പ്രയത്നങ്ങള്‍ ലക്ഷ്യം പിഴച്ചിരിക്കുന്നു, എന്നാല്‍ നി ശ്ചയം അവര്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് ഏറ്റവും നല്ലതാണെന്ന് അവ ര്‍ കണക്കുകൂട്ടുകയും ചെയ്യുന്നു.
അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് ജീവിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിനും പരലോകത്തിനും പ്രാധാന്യം കൊടുക്കാതെ ദേഹേച്ഛക്കും ഐഹിക ലോകത്തിനും പ്രാധാന്യം കൊടുക്കുന്നവരാണ്. 2: 186; 9: 5, 53-55 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ലക്ഷ്യബോധമില്ലാതെയും പ്രജ്ഞയറ്റവരുമായി ഇവിടെ ജീവിച്ചതുകാരണം അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോകുന്നതും അ വര്‍ക്ക് പിഴയായി നരകക്കുണ്ഠം ലഭിക്കുന്നതുമാണ്. 2: 12-14;13: 20-25; 17:19 വിശദീക രണം നോക്കുക.