( അൽ കഹ്ഫ് ) 18 : 108

خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا

അവര്‍ അതില്‍ നിത്യവാസികളായിരിക്കും, അവിടെനിന്ന് മാറിപ്പോകാന്‍ അവര്‍ അല്‍പം പോലും ആഗ്രഹിക്കുകയില്ല.

23: 1-9 ല്‍, നമസ്കാരത്തില്‍ ഭയഭക്തിയുള്ളവരും വ്യര്‍ത്ഥമായ സംസാരങ്ങളും കളികളും തമാശകളും അവഗണിക്കുന്നവരും സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നവരും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ ഇണകളിലോ സംരക്ഷണാധികാരത്തിലുള്ള സ് ത്രീകളിലോ ഒഴികെ സൂക്ഷിക്കുന്നവരും (വ്യഭിചരിക്കാത്തവരും) തങ്ങളുടെ അമാനത്തുകളും ഉടമ്പടികളും മുറുകെപ്പിടിക്കുന്നവരും പ്രാര്‍ത്ഥന മുറപ്രകാരം നിലനിര്‍ത്തുന്നവരുമായ വിശ്വാസികള്‍ നിശ്ചയം വിജയിച്ചിരിക്കുന്നു എന്ന് പറഞ്ഞതിന് ശേഷം 23: 10-11 ല്‍, അക്കൂട്ടരാണ് ഫിര്‍ദൗസ് അനന്തരാവകാശമെടുക്കുന്നവര്‍, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗം ചോദിക്കുമ്പോള്‍ ഫിര്‍ദൗസ് തന്നെ ചോദിക്കാനാണ് നാഥന്‍ പ്രവാചകനിലൂടെ വിശ്വാസികളോട് കല്‍പിച്ചിട്ടുള്ളത്. അത് സ്വര്‍ഗത്തിലെ ഏറ്റവും ഉന്നതിയിലും കേന്ദ്രത്തിലുമുള്ള പറുദീസയാണ്. അവിടെ നിന്നാണ് സ്വര്‍ഗത്തിലെ തേന്‍, പാല്‍, മദ്യം തുടങ്ങിയവയുടെ നദികളെല്ലാം ആരംഭിക്കുന്നത്, അല്ലാഹുവിന്‍റെ സിംഹാസനമുള്ളതും അവിടെയാണ്. അതില്‍ പ്രവേശിച്ചവര്‍ സ്വര്‍ഗ്ഗത്തിലെ മറ്റ് സ്ഥലങ്ങളിലേക്കൊന്നും നീങ്ങാന്‍ ആഗ്രഹിക്കാത്ത വിധത്തില്‍ അനുഭൂതികള്‍ നിറഞ്ഞതുമാണ്. 32: 19 ല്‍, അപ്പോള്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക യും ചെയ്യുന്നവര്‍ക്ക് 'ജന്നത്തുല്‍ മഅ്വാ' അഭയകേന്ദ്രമായി ലഭിക്കും, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള വിരുന്നായിട്ടാണത് എന്ന് പറഞ്ഞിട്ടുണ്ട്. 53: 13-14 ല്‍, നിശ്ചയം മുഹമ്മദ്, 'സിദ്റത്തുല്‍ മുന്‍തഹാ'യില്‍ വെച്ച് ജിബ്രീലിനെ മറ്റൊരു പ്രാവശ്യം യഥാര്‍ ത്ഥ രൂപത്തില്‍ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞശേഷം 53: 15 ല്‍, അതിനടുത്താണ് 'ജന്നത്തു ല്‍ മഅ്വാ' ഉള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ജന്നത്തുല്‍ മഅ്വായും ഫിര്‍ദൗസും ഒന്നുതന്നെയാണ്. അവിടെ വെച്ചാണ് ആകാശാരോഹണ രാത്രിയില്‍ പ്രവാചകന്‍ അ ല്ലാഹുവിനെ അഭിസംബോധനം ചെയ്തതും. 17: 1 വിശദീകരണം നോക്കുക.

മനുഷ്യരുടെ ഐക്യത്തിനും സമാധാന ജീവിതത്തിനും തടസ്സമുണ്ടാക്കുന്ന തീവ്രവാദം, ഭീകരവാദം, വര്‍ഗ്ഗീയത, സാമുദായികത തുടങ്ങി എല്ലാ പൈശാചിക പ്രവണതക ളും നിയന്ത്രിക്കാനുള്ള പരിചയായ അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദ മന്യേ മൊത്തം ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് അവരെ സ്വയം തിരിച്ചറിയാന്‍ പര്യാപ്തമാക്കലാണ് ഇന്ന് ഏറ്റവും വലിയ സല്‍കര്‍മ്മം. അങ്ങനെയാണ് അദ്ദിക്ര്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സാകുന്നത്. 2: 25; 9: 71-72; 98: 7-8 വിശദീകരണം നോക്കുക.