( അൽ കഹ്ഫ് ) 18 : 13

نَحْنُ نَقُصُّ عَلَيْكَ نَبَأَهُمْ بِالْحَقِّ ۚ إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى

അവരുടെ യഥാര്‍ത്ഥ സംഭവം ലക്ഷ്യത്തോടുകൂടി നാം നിന്‍റെമേല്‍ വിശദീകരി ച്ച് തരാം; നിശ്ചയം അവര്‍ തങ്ങളുടെ നാഥനില്‍ വിശ്വസിച്ച ഒരു സംഘം യു വാക്കളായിരുന്നു, നാം അവര്‍ക്ക് സന്മാര്‍ഗം വര്‍ദ്ധിപ്പിച്ച് കൊടുക്കുകയും ചെ യ്തു.

സൂക്തം 10 പ്രകാരം ആത്മാവ് കൊണ്ട് പ്രാര്‍ത്ഥിച്ച വിശ്വാസികളായ യുവാക്കള്‍ക്ക് ഹൃദയങ്ങളുടെ അവസ്ഥ അറിയുന്ന അല്ലാഹു സന്മാര്‍ഗ്ഗം വര്‍ദ്ധിപ്പിക്കുകയും അക്രമികളായ അവരുടെ ജനതയില്‍ നിന്ന് അവരെ ഗുഹയില്‍ അഭയം നല്‍കി സംരക്ഷിക്കുകയു മാണ് ഉണ്ടായത്. 2: 185 ല്‍ മൊത്തം മനുഷ്യര്‍ക്കുള്ള സന്മാര്‍ഗ്ഗമായ അദ്ദിക്ര്‍ സന്മാര്‍ഗ്ഗം മുഴുവന്‍ വരച്ച് കാണിച്ചിട്ടുള്ള സത്യാസത്യ വിവേചന മാനദണ്ഡമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 8: 2-4 വിശദീകരണം നോക്കുക.