( അൽ കഹ്ഫ് ) 18 : 14

وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ لَنْ نَدْعُوَ مِنْ دُونِهِ إِلَٰهًا ۖ لَقَدْ قُلْنَا إِذًا شَطَطًا

നാം അവരുടെ ഹൃദയങ്ങളെ നിശ്ചയദാര്‍ഢ്യമുള്ളതാക്കി മാറ്റി, അവര്‍ എഴുന്നേ റ്റുനിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭം സ്മരണീയമാണ്, ഞങ്ങളുടെ ഉടമ ആകാശഭൂമി കളുടെ ഉടമയാകുന്നു, ഞങ്ങള്‍ അവനെക്കൂടാതെ മറ്റൊരു ഇലാഹിനെ വിളിച്ച് പ്രാര്‍ത്ഥിക്കുകയില്ല തന്നെ, അങ്ങനെയെങ്ങാനും ഞങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ അനീതി ചെയ്യുന്നവരായിരിക്കും.

41: 30-32 ല്‍, ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിക്കുകയും പിന്നെ അതില്‍ തന്നെ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നവര്‍ ആരോ, അവരുടെമേല്‍ മലക്കുകള്‍ ഇ റങ്ങുകയും 'നിങ്ങള്‍ക്ക് ഭയപ്പെടാനില്ല, നിങ്ങള്‍ക്ക് ദുഃഖിക്കാനുമില്ല, നിങ്ങളോട് വാഗ്ദാ നം ചെയ്യപ്പെട്ടുകൊണ്ടിരുന്ന സ്വര്‍ഗം കൊണ്ട് നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക' എന്ന് പറയുന്നതാണ്. ഞങ്ങളാകുന്നു നിങ്ങളുടെ മിത്രങ്ങള്‍, ഇഹത്തിലും പരത്തിലും, നിങ്ങ ള്‍ക്ക് അതില്‍ നിങ്ങളുടെ മനസ്സ് ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒന്നും നിങ്ങള്‍ക്ക് അതില്‍ നിങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നുമുണ്ട്. ഏറെപ്പൊറുക്കുന്ന കാരുണ്യവാനില്‍ നിന്നുള്ള വിരുന്നായിക്കൊണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും അല്ലാഹുവിനെക്കൊണ്ട് മുറുകെപ്പിടിച്ചാല്‍ അപ്പോള്‍ അവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101 ല്‍ പറഞ്ഞതിന്‍റെ വിവക്ഷ 3: 103 ല്‍ വിവരിച്ച പ്രകാരം ആരാണോ സ്വര്‍ഗത്തില്‍ നി ന്ന് ഭൂമിയിലേക്ക് നീട്ടിയിടപ്പെട്ട പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ചത്, അവന്‍ സന്മാര്‍ഗത്തിലായിക്കഴിഞ്ഞു എന്നാണ്. 3: 79; 4: 174-175 വിശദീകരണം നോക്കുക.