( അൽ കഹ്ഫ് ) 18 : 15

هَٰؤُلَاءِ قَوْمُنَا اتَّخَذُوا مِنْ دُونِهِ آلِهَةً ۖ لَوْلَا يَأْتُونَ عَلَيْهِمْ بِسُلْطَانٍ بَيِّنٍ ۖ فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا

ഇക്കൂട്ടര്‍, നമ്മുടെ ഈ ജനം അവനെക്കൂടാതെ മറ്റു ഇലാഹുകളെ തെരഞ്ഞെടുത്തിരിക്കുന്നു, അവര്‍ എന്തുകൊണ്ട് അതിന് വ്യക്തമായ തെളിവ് കൊണ്ടുവരുന്നില്ല? അപ്പോള്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാ ള്‍ ഏറ്റവും വലിയ അക്രമി ആരാണുള്ളത്? 

പ്രവാചകന്‍മാരുടെയും വിശ്വാസികളുടെയും ശത്രുക്കള്‍ എക്കാലത്തും സ്വജനതയില്‍ പെട്ട കപടവിശ്വാസികള്‍ തന്നെയാണ്, അല്ലാതെ ഇതര ജനവിഭാഗങ്ങളില്‍ പെട്ടവരല്ല. ആകാശഭൂമികളെയും അവക്കിടയില്‍ മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങളെയും സൃഷ്ടി ച്ചത് അല്ലാഹുവാണെന്ന് ദൃഢബോധ്യമുള്ള ആ യുവാക്കള്‍ അക്കാര്യം ഉച്ചത്തില്‍ പ്ര ഖ്യാപിക്കുകയാണ്. അപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ സത്യത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയും അവരെ അക്രമികളായ ജനതയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.

അല്ലാഹു മാത്രമാണ് ഇലാഹ് എന്നതിന് മാത്രമേ ആകാശഭൂമികളിലെവിടെയും തെളിവുള്ളൂ. കാണാതെ കണ്ട് ആരെ വിളിക്കാമോ, ആരെ ഭയപ്പെടാമോ, ആരോട് സഹായം തേടാമോ, ആരില്‍ ഭരമേല്‍പ്പിക്കാമോ, ആരുടെ മുമ്പിലാണോ ജീവിതത്തെക്കുറിച്ച് ഉ ത്തരം ബോധിപ്പിക്കേണ്ടത്, അവനാണ് ഇലാഹ്. അല്ലാഹുവിനെക്കൂടാതെ മറ്റ് ഇലാഹു കളെ തെരഞ്ഞെടുത്തവര്‍ പിശാചിന്‍റെ മാര്‍ഗമായ ആയിരത്തില്‍ തൊള്ളായിരത്തിത്തൊ ണ്ണൂറ്റി ഒമ്പതിന്‍റെ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്, കേവലം ഊഹത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് അത്. ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും ഇലാഹായ അല്ലാഹുവിനെ പ രിചയപ്പെടുത്തുന്നതിന് വേണ്ടി അവതരിച്ചിട്ടുള്ളതാണ്. ജഗദീശ്വരന്‍, ഭഗവാന്‍, യഹോ വ എന്നിങ്ങനെയുള്ള പേരുകളില്‍ മുന്‍വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അവന്‍ സര്‍വ്വലോകങ്ങളെയും സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന സര്‍വ്വസ്ര ഷ്ടാവും ഉടമയും രാജാവുമാണ്. നിനക്ക് മുമ്പ് നാം ഒരു പ്രവാചകനെയും അയച്ചിട്ടില്ല, ഞാന്‍ അല്ലാതെ മറ്റൊരു ഇലാഹും ഇല്ല എന്ന് ദിവ്യസന്ദേശം നല്‍കിയിട്ടല്ലാതെ, അ പ്പോള്‍ നിങ്ങള്‍ എന്നെ മാത്രം സേവിക്കുന്നവരാവുക എന്ന് 21: 25 ല്‍ പറഞ്ഞിട്ടുണ്ട്. എ ന്നാല്‍ ഇത്തരം സൂക്തങ്ങളുടെ ആശയത്തിന് വിരുദ്ധമായ ജീവിതം നയിക്കുന്ന കപടവി ശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ നരകാവകാശിക ളായ ഫുജ്ജാറുകളോട്: നിശ്ചയം, അല്ലാഹു ഒഴികെ മറ്റൊരു ഇലാഹും ഇല്ല എന്ന് പറയ പ്പെട്ടിരുന്നപ്പോള്‍ അവര്‍ അഹങ്കരിക്കുന്നവരായിരുന്നു എന്ന് 37: 35 ല്‍ പറഞ്ഞിട്ടുണ്ട്. ഇ ത്തരം യഥാര്‍ത്ഥ ഭ്രാന്തന്മാര്‍ക്ക് സ്വര്‍ഗത്തിലെ 'ഇല്ലിയ്യീന്‍' പട്ടികയില്‍ തങ്ങളുടെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്ന് കൊടുക്കപ്പെ ടുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നത് വരെ അ വര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ലും പറഞ്ഞിട്ടുണ്ട്. 16: 22; 17: 45-46, 81 വിശദീകരണം നോക്കുക.