( അൽ കഹ്ഫ് ) 18 : 17

وَتَرَى الشَّمْسَ إِذَا طَلَعَتْ تَزَاوَرُ عَنْ كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَتْ تَقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ ۗ مَنْ يَهْدِ اللَّهُ فَهُوَ الْمُهْتَدِ ۖ وَمَنْ يُضْلِلْ فَلَنْ تَجِدَ لَهُ وَلِيًّا مُرْشِدًا

ഉദയസമയത്ത് സൂര്യന്‍ ആ ഗുഹയുടെ വലത്തോട്ട് തെന്നി ഉയരുന്നതായും അ സ്തമയസമയത്ത് ഗുഹയെ ഒഴിവാക്കി ഇടത്തോട്ട് മാറിത്താഴുന്നതായും നിനക്ക് കാണാം, അവരാകട്ടെ, അതില്‍ നിന്നുള്ള ഒരു വിശാലമായ സ്ഥാനത്ത് വസി ക്കുകയും ചെയ്യുന്നു, അത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്, ആ രെയാണോ അല്ലാഹു സന്‍മാര്‍ഗത്തിലാക്കിയത് അപ്പോള്‍ അവന്‍ സന്മാര്‍ഗത്തിലായി, ആരെയാണോ അല്ലാഹു വഴിതെറ്റിച്ചത് അപ്പോള്‍ അവന് തന്‍റേടത്തിലേക്ക് നയിക്കുന്ന ഒരുരക്ഷകനേയും നീ കണ്ടെത്തുകയില്ല തന്നെ. 

സൂര്യപ്രകാശത്താലുള്ള കഠിനമായ ചൂട് ഏല്‍ക്കാതിരിക്കത്തക്ക വിധത്തിയിലായി രുന്നു ത്രികാലജ്ഞാനിയായ നാഥന്‍ ആ ഗുഹയെ സംവിധാനിച്ചിട്ടുള്ളത്. ചൂട് അകത്തേക്ക് പ്രതിഫലിക്കാത്തവണ്ണം ഉദയ സമയത്തും അസ്തമയ സമയത്തും സൂര്യന്‍ തെ ന്നിമാറിപ്പോകുന്ന വിധത്തിലായിരുന്നു ആ ഗുഹയുടെ കിടപ്പ്. 

10: 108 ല്‍ വിവരിച്ച പ്രകാരം ഇന്ന് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ആരാണോ അതിനെ സത്യപ്പെടുത്തുന്നത്, അത് അവന് വേണ്ടിത്ത ന്നെയാണ്; ആരാണോ അതിനെ അവഗണിച്ച് വഴികേടിലായത്, അതിന്‍റെ ദോഷം ആ ആത്മാവിന് തന്നെയാണ്. വിശ്വാസി മാത്രമാണ് അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നാഥനെ തിരിച്ചറിയുക. 2: 119; 7: 37, 178-179 വിശദീകരണം നോക്കുക.