( അൽ കഹ്ഫ് ) 18 : 16

وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّهَ فَأْوُوا إِلَى الْكَهْفِ يَنْشُرْ لَكُمْ رَبُّكُمْ مِنْ رَحْمَتِهِ وَيُهَيِّئْ لَكُمْ مِنْ أَمْرِكُمْ مِرْفَقًا

നിങ്ങള്‍ അവരെയും അല്ലാഹുവിനെക്കൂടാതെ അവര്‍ സേവിച്ചുകൊണ്ടിരിക്കുന്നവയെയും ഒഴിവാക്കിയിരിക്കെ അപ്പോള്‍ നിങ്ങള്‍ ആ ഗുഹയില്‍ അഭയം തേ ടിക്കൊള്ളുക, നിങ്ങളുടെ നാഥന്‍ അവന്‍റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്‍കുന്നതും നിങ്ങളുടെ കാര്യങ്ങളെല്ലാം ഏറ്റവും എളുപ്പവും സുഗമവുമാ ക്കിത്തരുന്നതുമാണ് എന്ന് പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്.

അവര്‍ സര്‍വ്വസ്വം അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് അവരുടെ ജനതയെയും ജീവിതചര്യയെയും വെടിഞ്ഞപ്പോള്‍ അല്ലാഹു അവര്‍ക്ക് ഒരു ഗുഹയില്‍ അഭയം നല്‍കുകയും അവരുടെ കാര്യങ്ങളെല്ലാം ഏറ്റെടുക്കുകയും ചെയ്തു. ഇതുപോലെ പ്രവാചകനും കൂട്ടുകാ രന്‍ അബൂബക്കറും ശത്രുക്കളില്‍ നിന്ന് രക്ഷതേടി മദീനയിലേക്ക് ഒളിച്ചോടിപ്പോയപ്പോള്‍ അവരെ ഒരു ഗുഹയില്‍ മൂന്ന് ദിവസം താമസിപ്പിച്ചു. ശത്രുക്കളുടെ കാലടികള്‍ ഗുഹയു ടെ ദ്വാരത്തിലൂടെ കണ്ട് ഭയപ്പെട്ട അബൂബക്കറിനെ പ്രവാചകന്‍ സമാധാനിപ്പിക്കുന്ന രം ഗം 9: 39-40 ല്‍ വിവരിച്ചിട്ടുണ്ട്. 10: 103; 12: 110 വിശദീകരണം നോക്കുക.