( അൽ കഹ്ഫ് ) 18 : 19

وَكَذَٰلِكَ بَعَثْنَاهُمْ لِيَتَسَاءَلُوا بَيْنَهُمْ ۚ قَالَ قَائِلٌ مِنْهُمْ كَمْ لَبِثْتُمْ ۖ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَابْعَثُوا أَحَدَكُمْ بِوَرِقِكُمْ هَٰذِهِ إِلَى الْمَدِينَةِ فَلْيَنْظُرْ أَيُّهَا أَزْكَىٰ طَعَامًا فَلْيَأْتِكُمْ بِرِزْقٍ مِنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا

അപ്രകാരം നാം അവരെ എഴുന്നേല്‍പിച്ചു-അവര്‍ പരസ്പരം ചോദിച്ചറിയുന്നതിന് വേണ്ടി, അവരില്‍ നിന്നുള്ള ഒരാള്‍ ചോദിച്ചു: നിങ്ങള്‍ എത്രകാലം ഈ അ വസ്ഥയില്‍ കഴിഞ്ഞു? അവര്‍ പറഞ്ഞു: നാം ഒരു ദിവസമോ അല്ലെങ്കില്‍ ഒരു ദിവസത്തിലെ അല്‍പം ഭാഗമോ കഴിച്ചുകൂട്ടിയിട്ടുണ്ടാകും, അവര്‍ പറഞ്ഞു: ഈ അവസ്ഥയില്‍ നിങ്ങള്‍ എത്ര കഴിച്ചുകൂട്ടിയെന്ന് ഏറ്റവും കൂടുതല്‍ അറിയുന്നവന്‍ നിങ്ങളുടെ നാഥനാണ്, അപ്പോള്‍ നിങ്ങളില്‍ ഒരാളെ ഈ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക, അങ്ങനെ അവന്‍ എവിടെയാണ് ഏറ്റവും പരിശുദ്ധമായ ഭക്ഷണം കിട്ടുക എന്ന് നോക്കട്ടെ, എന്നിട്ട് അവന്‍ നി ങ്ങള്‍ക്ക് അതില്‍ നിന്നും ഭക്ഷണം കൊണ്ടുവരികയും ചെയ്യട്ടെ, അവന്‍ ജാഗ്ര ത പാലിക്കുകയും നിങ്ങളെക്കുറിച്ച് ആര്‍ക്കും അറിവ് ലഭിക്കാതിരിക്കാന്‍ ശ്രദ്ധി ക്കുകയും വേണം.

ഗുഹാവാസികള്‍ എഴുന്നേറ്റ ഉടനെ അവരുടെ കയ്യില്‍ ശേഷിപ്പുണ്ടായിരുന്ന വെ ള്ളിനാണയവും കൊണ്ട് അവരില്‍ നിന്നുള്ള ഒരാളെ പരിശുദ്ധമായ ഭക്ഷണം തേടി പ ട്ടണത്തിലേക്ക് അയക്കുകയാണ്. 

ആ അവസ്ഥയിലും വിശ്വാസികളായ അവര്‍ പരിശുദ്ധമായ ഭക്ഷണം മാത്രമാണ് അ ന്വേഷിക്കുന്നത്. 16: 114 ല്‍ അല്ലാഹു പറയുന്നു: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കി യ അനുവദനീയവും പരിശുദ്ധവുമായ ഭക്ഷണവിഭവങ്ങള്‍ നിങ്ങള്‍ തിന്നുകയും അവന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുവിന്‍-നിങ്ങള്‍ അവനെ മാത്രം സേവിക്കുന്ന അവന്‍റെ പ്രതിനിധികളാണെങ്കില്‍. അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികള്‍ അനുവദനീയവും പരിശുദ്ധവുമായ ഭക്ഷണവിഭവങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ. അല്ലാഹു പരിശുദ്ധനാണ്, പരിശുദ്ധമായത് മാത്രമേ അവന്‍ സ്വീകരിക്കു കയുള്ളൂ. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ത്രാസ്സായി ഉപ യോഗപ്പെടുത്തി അനുവദനീയവും പരിശുദ്ധവുമായ ഭക്ഷണം ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ പരിശുദ്ധമായ അദ്ദിക്ര്‍ മനസ്സിലാവുകയുള്ളൂ എന്ന് 56: 77-79 ല്‍ പറഞ്ഞിട്ടുണ്ട്. നിഷിദ്ധമായ ഭക്ഷണം കഴിക്കുകയും മറ്റുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാതിരി ക്കുകയും ചെയ്യുന്ന 9: 34 ല്‍ പറഞ്ഞ കപടവിശ്വാസികളായ പണ്ഡിത-പുരോഹിതന്‍മാ ര്‍ക്ക് അദ്ദിക്ര്‍ മനസ്സിലാകാത്തത് അതുകൊണ്ടാണ്. പരിശുദ്ധമായ വചനം വിറ്റ് ഭക്ഷി ക്കുന്നവരെല്ലാം തങ്ങളുടെ വയറുകളില്‍ തീയാണ് നിറക്കുന്നതെന്ന് 2: 174 ല്‍ പറഞ്ഞിട്ടു ണ്ട്. 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകളിലൂടെ നേടുന്നതെല്ലാം നിഷിദ്ധവും മ്ലേഛവുമാണ്, അവ അനുവദനീയമാവുകയില്ല. 4: 29; 7: 169-170; 10: 27 വിശ ദീകരണം നോക്കുക.