سَيَقُولُونَ ثَلَاثَةٌ رَابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًا بِالْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُلْ رَبِّي أَعْلَمُ بِعِدَّتِهِمْ مَا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَاءً ظَاهِرًا وَلَا تَسْتَفْتِ فِيهِمْ مِنْهُمْ أَحَدًا
അവര്‍ പറയുകതന്നെ ചെയ്യും: അവര്‍ മൂന്നുപേരായിരുന്നു, നാലാമത്തേത് അ വരുടെ നായയും; അവര്‍ അഞ്ച് പേരായിരുന്നു, ആറാമത്തേത് അവരുടെ നായ യും എന്ന് മറ്റ് ചിലരും പറയും; അതെല്ലാം അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള ഊഹം പറയല്‍ മാത്രമാണ്, അവര്‍ ഏഴ് പേരായിരുന്നു എന്നും എട്ടാമത്തേത് അവരുടെ നായയും എന്ന് പറയുന്നവരും അവരിലുണ്ട്; നീ പറയുക: എന്റെ നാ ഥനാണ് അവരുടെ എണ്ണത്തെക്കുറിച്ച് ഏറ്റവും അറിയുന്നവന്, അവരില്‍ ചു രുക്കം പേര്‍ക്കല്ലാതെ അവരുടെ എണ്ണത്തെക്കുറിച്ച് അറിവില്ല, അതുകൊണ്ട് ബാഹ്യമായ നിലയില്‍ പരാമര്‍ശിക്കുക എന്നല്ലാതെ നീ അവരുടെ കാര്യത്തി ല്‍ സംസാരിക്കരുത്, അവരെക്കുറിച്ച് അവരില്‍ നിന്നുള്ള-ജനങ്ങളില്‍ നിന്നു ള്ള-ഒരാളോടും നീ വിശദവിവരം ചോദിക്കുകയുമരുത്.
അദ്ദിക്ര്‍ അറിയുന്ന സ്വര്‍ഗത്തിലേക്കുള്ള ആയിരത്തിലൊന്നിന് മാത്രമേ ഗുഹാവാസികളുടെ എണ്ണത്തില്‍ സംശയമില്ലാതിരിക്കുകയുള്ളൂ. ഗുഹാവാസികളുടെ എന്നല്ല, ഏതൊരു വിഷയത്തിലും സംശയം അകറ്റാനുള്ള ഉറപ്പ് നല്കുന്ന സത്യമാണ് അദ്ദിക്ര്‍. വിശ്വാസികള്‍ ഒരു കാര്യത്തിലും തര്‍ക്കിക്കാന്‍ പാടില്ല, എല്ലാകാര്യങ്ങളും സ്പഷ്ടമായി വിശദീകരിച്ചിട്ടുള്ള അദ്ദിക്റില്‍ നോക്കി ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ ഇവിടെവെച്ചുതന്നെ തീരുമാനം കല്പ്പിക്കാന് വേണ്ടിയല്ലാതെ നാം നിന്റെമേല്‍ ഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല എന്ന് 16: 64 ല്‍ പറഞ്ഞിട്ടുണ്ട്. അ ദ്ദിക്റില്‍ നിന്ന് അവരുടെ സംശയം ദൂരീകരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അ ദ്ദിക്റിന്റെ രചയിതാവിനോട് ചോദിച്ച് മനസ്സിലാക്കുകയാണ് വേണ്ടത് എന്നാണ് 'നിങ്ങള്‍ ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ അദ്ദിക്റിന്റെ ആളോട് ചോദിക്കുക' എന്ന് 16: 43; 21: 7 എ ന്നീ സൂക്തങ്ങളില്‍ പറഞ്ഞതിന്റെ ആശയം. എന്നാല്‍ 25: 30 പ്രകാരം പ്രവാചകന്: എ ന്റെ ഈ ജനത ഈ ഗ്രന്ഥത്തെ അവഗണിച്ച് പോയതാണ് അവര്‍ക്ക് വന്ന ദുര്‍ഗതി എ ന്ന് വിധിദിവസം അന്യായം പറയുന്നത് ഏതൊരു ജനതക്കെതിരായിട്ടാണോ, ആ ജനത ഇന്ന് സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെയും അവയെ അവലം ബിച്ച് വിധിവിലക്കുകള്‍ നല്കുന്ന കപടവിശ്വാസികളെയുമാണ് പിന്‍പറ്റുന്നത്. അങ്ങ നെ അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായിത്തീര്ന്നിരിക്കുകയാണ്. ഇ ത്തരം ഫുജ്ജാറുകളായ ഭ്രാന്തന്മാര് അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്നവരായതിനാല്‍ എല്ലാ കാര്യങ്ങളിലും സംശയം ഉള്ളവരാണ്. അവര്‍ നരകക്കുണ്ഠത്തിന്റെ വക്കില്‍ തലകു നിച്ച് നില്ക്കുന്നതും 'ഞങ്ങളുടെ നാഥാ! ഞങ്ങള്‍ നരകക്കുണ്ഠത്തിലെ കാഴ്ചകള്‍ കണ്ടു, അതിലെ രോദനങ്ങള്‍ കേട്ടു, അപ്പോള്‍ ഞങ്ങളെ നീ ഐഹികലോകത്തേക്ക് തിരിച്ചയ ച്ചാലും, ഞങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്ത് വന്നുകൊള്ളട്ടെ, നിശ്ചയം ഞങ്ങള്‍ക്ക് ദൃഢ ബോധ്യം വന്നിരിക്കുന്നു' എന്ന് പറയുന്ന രംഗം 32: 12 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 3: 7; 16: 89; 25: 33-34 വിശദീകരണം നോക്കുക.