( അൽ കഹ്ഫ് ) 18 : 21

وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِمْ بُنْيَانًا ۖ رَبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِمْ مَسْجِدًا

അപ്രകാരം നാം അവരെക്കുറിച്ചുള്ള അറിവ് നല്‍കി-നിശ്ചയം അല്ലാഹുവി ന്‍റെ വാഗ്ദത്തം സത്യമാണെന്നും ആ അന്ത്യമണിക്കൂറിന്‍റെ കാര്യത്തില്‍ സംശ യമില്ലെന്നും അവര്‍ അറിയുന്നതിന് വേണ്ടി, എന്നാല്‍ അവര്‍ പരസ്പരം ഇവരുടെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്നത് സ്മരണീയമാണ്, അപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങള്‍ ഇവരുടെ മേല്‍ ഒരു ഭിത്തി പണിയുക-അവരെക്കുറിച്ച് അ വരുടെ നാഥനാണ് ഏറ്റവും അറിയുന്നവന്‍, എന്നാല്‍ അവരില്‍ നിന്ന് സ്വാധീനമുള്ള കാര്യപ്പെട്ടവര്‍ പറഞ്ഞു: നാം അവരുടെമേല്‍ ഒരു പള്ളിതന്നെ നിര്‍ മ്മിക്കുന്നതാണ്.

അല്ലാഹുവിനുവേണ്ടി മാത്രം ജീവിക്കുന്നവരായാല്‍ കാര്യകാരണബന്ധത്തിന് അ തീതമായി അല്ലാഹു അവരെ സഹായിക്കുകതന്നെ ചെയ്യുമെന്ന വാഗ്ദത്തം സത്യപ്പെടു ത്തി കാണിച്ച് കൊടുക്കുന്നതിനും പുനര്‍ജന്മത്തിലും വിധിദിവസം നടപ്പില്‍ വരുന്നതി ലും ഒരു സംശയവുമില്ല എന്ന് തെളിയിക്കുന്നതിനും വേണ്ടിയാണ് ജനങ്ങള്‍ക്ക് ഗുഹാ വാസികളെക്കുറിച്ചുള്ള അറിവ് നല്‍കിയത്. അക്കാലത്തെ ജനങ്ങള്‍ക്ക് പരലോകം കൊണ്ട് വിശ്വാസമുണ്ടായിരുന്നില്ല. പരലോകത്ത് പുനര്‍ജീവിപ്പിക്കുക ആത്മാവും ജീവനും കൂടിയ റൂഹിനെ മാത്രമാണ്, ശരീരത്തെയല്ല എന്നായിരുന്നു അവരുടെ ധാരണ. ആത്മാവിനോടൊപ്പം ശരീരത്തെയും പുനഃസൃഷ്ടിക്കുമെന്ന് ഗുഹാവാസികളുടെ കാര്യം വിവരിച്ചുകൊ ണ്ട് അല്ലാഹു അറിയിക്കുകയാണ്. 

ഗുഹാവാസികളെക്കുറിച്ച് ഏറ്റവും അറിയുന്നവന്‍ അവരുടെ നാഥനാണ്, അപ്പോള്‍ നിങ്ങള്‍ ഒരു മതില്‍ പണിത് അവരെ വേര്‍തിരിക്കുകയോ അവരുടെ ഗുഹാമുഖം മതില്‍ കെട്ടി അടക്കുകയോ ചെയ്യുക എന്ന് ആ ജനങ്ങളില്‍ നിന്ന് വിശ്വാസികളായവര്‍ പറഞ്ഞു. എന്നാല്‍ അവരില്‍ നിന്ന് കാര്യത്തില്‍ അതിജയിച്ചവര്‍-ഭൂരിപക്ഷം-പറഞ്ഞത് നമ്മള്‍ അവരുടെ പേരില്‍ ഒരു പള്ളിതന്നെ നിര്‍മ്മിക്കുമെന്നാണ്. അവര്‍ കപടവിശ്വാസികളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്നവരുമായിരുന്നു. എക്കാലത്തും ഭൂരിപക്ഷമായ കപടവിശ്വാസികളുടെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്ന അനുയായികളുടെയും ആചാരാനുഷ്ഠാനങ്ങളാണ് ഇക്കാലത്തെതുപോലെ ത്തന്നെ ഇസ്ലാമിന്‍റേതായി അവതരിപ്പിക്കപ്പെടുന്നത്. അങ്ങനെയാണ് ഇതര ജനവിഭാഗ ങ്ങള്‍ ഇസ്ലാമിനെ തെറ്റിദ്ധരിക്കുന്നത്.

ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് ലോകത്തെവിടെയും വലിയ വലിയ കൊണ്‍ക്രീറ്റ് കെട്ടിടങ്ങളായ പള്ളികള്‍ നിര്‍മ്മിക്കുന്ന തിനാണ് പ്രാധാന്യം നല്‍കുന്നത്. അതുവഴി 2: 114-115; 9: 107-110 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 'അവരുടെ പള്ളികള്‍ വലിയ സൗധങ്ങളായിരിക്കും, എന്നാല്‍ അവിടെ സന്മാ ര്‍ഗമുണ്ടായിരിക്കുകയില്ല' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചത് സത്യപ്പെട്ടിരിക്കുകയാണ്. 2: 259; 6: 60-61; 9: 17-19, 67-68 വിശദീകരണം നോക്കുക.