( അൽ കഹ്ഫ് ) 18 : 27

وَاتْلُ مَا أُوحِيَ إِلَيْكَ مِنْ كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَاتِهِ وَلَنْ تَجِدَ مِنْ دُونِهِ مُلْتَحَدًا

നിന്‍റെ നാഥന്‍റെ പക്കല്‍ നിന്ന് നിന്നിലേക്ക് ദിവ്യസന്ദേശമായി നല്‍കപ്പെട്ടിട്ടു ള്ള ഒന്ന് ഗ്രന്ഥത്തില്‍ നിന്ന് തിലാവത്ത് ചെയ്ത് കൊടുക്കുകയും ചെയ്യുക, അവന്‍റെ വചനങ്ങള്‍ മാറ്റിമറിക്കുന്നവനില്ല തന്നെ, അവനെക്കൂടാതെ യാതൊ രു അഭയസ്ഥാനവും നീ കണ്ടെത്തുന്നതുമല്ല.

'തിലാവത്ത്' എന്ന് പറഞ്ഞാല്‍ ഗ്രന്ഥം ആശയം മനസ്സിലാക്കി വായിക്കുകയും അത് ജനങ്ങളിലേക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുക എന്നാണ്. അല്ലാഹുവിന്‍റെ വചന ങ്ങളെ മാറ്റിമറിക്കുന്നവനായി ആരെയും നീ കണ്ടെത്തുകയില്ല. അഥവാ നിഷ്പക്ഷവാനാ യ നാഥന്‍ ഒരാളുടെയും വിധി മാറ്റിമറിക്കുകയില്ല. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റി 83: 7 ല്‍ പറഞ്ഞ നരകക്കു ണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലെ തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയീന്‍ പട്ടികയിലേക്ക് മാറ്റിയത്, അവന്‍ മാത്രമാണ് വിജയം വരിക്കുക. 7: 170; 29: 45; 35: 29 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം വിശ്വാസി അദ്ദിക്ര്‍ ലോകര്‍ക്ക് എത്തി ച്ച് കൊടുക്കുന്നതിനാണ് മറ്റെല്ലാ പ്രവര്‍ത്തനങ്ങളെക്കാളും പ്രാധാന്യം കൊടുക്കുക. 5: 67; 10: 17, 108; 17: 82 വിശദീകരണം നോക്കുക.