( അൽ കഹ്ഫ് ) 18 : 26

قُلِ اللَّهُ أَعْلَمُ بِمَا لَبِثُوا ۖ لَهُ غَيْبُ السَّمَاوَاتِ وَالْأَرْضِ ۖ أَبْصِرْ بِهِ وَأَسْمِعْ ۚ مَا لَهُمْ مِنْ دُونِهِ مِنْ وَلِيٍّ وَلَا يُشْرِكُ فِي حُكْمِهِ أَحَدًا

നീ പറയുക: അവര്‍ എത്രയാണ് താമസിച്ചതെന്ന് ഏറ്റവും അറിയുന്നവന്‍ അ ല്ലാഹുവാണ്, ആകാശങ്ങളിലും ഭൂമിയിലുമുള്ള മറഞ്ഞ കാര്യങ്ങളെല്ലാം അ വന്നുള്ളതാണ്, നീ അതുകൊണ്ട് കാണുക, അത് കേള്‍ക്കുകയും ചെയ്യുക, അവനെക്കൂടാതെ അവര്‍ക്ക് സംരക്ഷകരില്‍ നിന്ന് ഒരാളുമില്ലതന്നെ, അവന്‍ തന്‍റെ തീരുമാനാധികാരത്തില്‍ ഒരാളെയും പങ്കുചേര്‍ക്കുന്നുമില്ല. 

സൗരവര്‍ഷത്തിലെ 300 കൊല്ലം ചന്ദ്രവര്‍ഷത്തിലെ 309 കൊല്ലമാണ് എന്ന കാര്യം ശ്രദ്ധിക്കുക. വര്‍ഷത്തിന്‍റെ എണ്ണത്തിലല്ല, അത് മുന്നൂറോ മുന്നൂറ്റി ഒമ്പതോ എത്രയുമാ വട്ടെ, ആ സംഭവത്തില്‍ നിന്ന് കിട്ടുന്ന പാഠം ഉള്‍ക്കൊള്ളാനാണ് പ്രവാചകനോടും വി ശ്വാസികളോടും അല്ലാഹു കല്‍പിക്കുന്നത്. 'നീ അതുകൊണ്ട് കാണുക, അത് കേള്‍ക്കു കയും ചെയ്യുക' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, എല്ലാകാര്യങ്ങളും ഉള്‍ക്കാഴ്ച്ചാദായക മായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി കാണുകയും അദ്ദിക്ര്‍ കേള്‍ക്കുകയും ചെയ്യുക എ ന്നാണ്. അഥവാ അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുക, അല്ലാഹു സദാ വീക്ഷിക്കുന്നവനും കേള്‍ക്കുന്നവനുമാണ് എന്ന ബോധത്തില്‍ എപ്പോഴും എവിടെ യും നിലകൊള്ളുക എന്ന് സാരം. ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ലാത്ത, തന്‍റെ ആധിപത്യത്തില്‍ യാതൊരു പങ്കുകാരുമില്ലാത്ത, പോരായ്മയില്‍ നിന്ന് രക്ഷിക്കാന്‍ ഒ രു സംരക്ഷകനേയും ആവശ്യമില്ലാത്ത അല്ലാഹുവിനാണ് സ്തുതി എന്ന് നീ പ്രഖ്യാപി ക്കുകയും ചെയ്യുക; അവനെ മഹത്വപ്പെടുത്തേണ്ടവിധം മഹത്വപ്പെടുത്തുകയും ചെയ്യു ക എന്ന് 17: 111 ല്‍ പറഞ്ഞിട്ടുണ്ട്. 7: 205-206; 17: 17, 30; 32: 4 വിശദീകരണം നോക്കുക.