إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا
നിശ്ചയം, വിശ്വാസികളാകുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെ യ്യുന്നവരാരോ, നിശ്ചയം അത്തരം ഏറ്റവും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരു ടെ പ്രതിഫലം നാം ഒരിക്കലും പാഴാക്കിക്കളയുകയില്ലതന്നെ.
ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ വിശ്വാസിയാകാ നുള്ള അത് ഉപയോഗപ്പെടുത്താതെ ഒരാളും വിശ്വാസിയാവുകയില്ല. 'ഏറ്റവും നല്ല പ്രവര് ത്തനം' അദ്ദിക്ര്‍ മനസ്സിലാക്കുകയും പിന്‍പറ്റുകയും ലോകര്‍ക്ക് എത്തിക്കുകയും ചെയ്യലാണ്. അത് തന്നെയാണ് നന്മ നിലനിര്‍ത്താനും തിന്മ ഇല്ലാതാക്കാനുമുള്ള ഏകമാര്‍ഗവും. ജീവിതലക്ഷ്യം നഷ്ടപ്പെട്ടത് കാരണം ഐഹിക ജീവിതാലങ്കാരങ്ങളിലും സുഖാഢംബ രങ്ങളിലും മുഴുകിയ മനുഷ്യരുടെ കരങ്ങളാല്‍ ഭൂമിയും പ്രപഞ്ചം തന്നെയും നശിപ്പിക്ക പ്പെട്ടുകൊണ്ടിരിക്കുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെയുള്ള സ്വാര്‍ത്ഥമായ പ്രവ ര്ത്തനങ്ങളാല് വായു, മണ്ണ്, ജലം എന്നിവയെല്ലാം ഇന്ന് മലിനമായിക്കഴിഞ്ഞിരിക്കുക യുമാണ്. നിഷ്പക്ഷവാനായ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന ബോധം ഉള്ക്കൊ ണ്ടുകൊണ്ട് ജീവവായു ഉല്പാദിപ്പിക്കുന്നതിനും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് അതിനെ ശുദ്ധീകരിക്കുന്നതിനും സഹായകരമായ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും ജീവജാലങ്ങള്‍ക്കുള്ള ഭക്ഷണം ഉല്പാദിപ്പിക്കുന്നതി നുവേണ്ടി കൃഷി ചെയ്യുന്നതിനും മനുഷ്യരെ പ്രാപ്തരാക്കലും പ്രസ്തുത ലക്ഷ്യം വെ ച്ച് പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കലുമാണ് ഇന്ന് ഏറ്റവും നല്ല പ്രവര്‍ത്തനങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യരുടെ ഐക്യം നിലനിര്‍ത്താനുള്ള ഉപകരണവും മൊ ത്തം സൃഷ്ടികള്‍ക്കുള്ള നാഥന്റെ സന്ദേശവുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊ ടുക്കുന്ന സംരംഭങ്ങളില്‍ ഏര്‍പ്പെടല്‍ 22: 40; 61: 14 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാ രം അല്ലാഹുവിനെ സഹായിക്കലാണ്. അല്ലാഹുവിനെ സഹായിക്കുന്നവരെ അവന് തി രിച്ചും സഹായിക്കുമെന്ന് 47: 7 ല്‍ പറഞ്ഞിട്ടുണ്ട്. അവര്‍ തന്നെയാണ് അദ്ദിക്റിനെ എ ല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്ത് സൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നവര്‍. കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാനുമുള്ള രണ്ട് ഉപാധികള്‍ 2: 186 ല്‍ വിവരിച്ചിട്ടുണ്ട്. 2: 256; 6: 155-157; 16: 96-97; 98: 7-8 വിശദീകരണം നോക്കുക.