( അൽ കഹ്ഫ് ) 18 : 29

وَقُلِ الْحَقُّ مِنْ رَبِّكُمْ ۖ فَمَنْ شَاءَ فَلْيُؤْمِنْ وَمَنْ شَاءَ فَلْيَكْفُرْ ۚ إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِنْ يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا

നീ പറയുകയും ചെയ്യുക: സത്യം നിങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്, അതു കൊണ്ട് ആരാണോ ഉദ്ദേശിച്ചത് അപ്പോള്‍ അവന്‍ വിശ്വസിച്ചുകൊള്ളട്ടെ, ആ രാണോ ഉദ്ദേശിച്ചത് അപ്പോള്‍ അവന്‍ നിഷേധിക്കുകയും ചെയ്യട്ടെ, നിശ്ചയം അക്രമികള്‍ക്ക് നാം നരകം ഒരുക്കിവെച്ചിരിക്കുന്നു, അതിന്‍റെ ജ്വാലകള്‍ ഒരു കൂടാരം പോലെ അവരെ വലയം ചെയ്തിരിക്കുന്നു, അവര്‍ വെള്ളത്തിന് യാചിക്കുമ്പോള്‍ ഉരുകിയ ലോഹം പോലെയുള്ള മുഖം കരിച്ചുകളയുന്ന വെള്ളമായിരിക്കും അവര്‍ക്ക് കുടിക്കാന്‍ നല്‍കുക, എത്ര ദുഷിച്ച പാനീയം, അത്-നര കം-വളരെ ദുഷിച്ച വിശ്രമസ്ഥലം തന്നെയാകുന്നു.

ഓ മനുഷ്യരേ, നിങ്ങളുടെ ഉടമയായ നാഥനില്‍ നിന്നുള്ള സത്യം നിശ്ചയം നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു, അപ്പോള്‍ ആരാണോ ആ സന്‍മാര്‍ഗം ഉപയോഗപ്പെടുത്തുന്നത്, അവന്‍ അവനെത്തന്നെയാണ് സന്‍മാര്‍ഗത്തിലാക്കുന്നത്, ആരാണോ അവനെത്തന്നെ വഴികേടിലാക്കിയത്, അപ്പോള്‍ നിശ്ചയം ആ വഴികേടിന്‍റെ ദോഷവും ആ ആത്മാവിന് തന്നെ, ഞാന്‍ നിങ്ങളുടെ കൈകാര്യകര്‍ത്താവൊന്നുമല്ല എന്ന് പറയാന്‍ 10: 108 ല്‍ അ ല്ലാഹു പ്രവാചകനോട് കല്‍പ്പിച്ചിട്ടുണ്ട്. സത്യം കൊണ്ടുദ്ദേശിക്കുന്നത് അദ്ദിക്റാണ്. അപ്പോള്‍ മനുഷ്യരില്‍ ആരാണോ അതിനെ ഇവിടെ ത്രാസ്സും ഉരക്കല്ലുമായി ഉപയോഗപ്പെടുത്തി അതിന്‍റെ വിധിവിലക്കുകള്‍ പിന്‍പറ്റുന്നത്, അവര്‍ സന്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവരവര്‍ക്ക് വേണ്ട സ്വര്‍ഗം അല്ലെങ്കില്‍ നരകം നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് ഓരോരുത്തരും സമ്പാദിക്കുന്നതാണെന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. 35: 39 ല്‍, അല്ലാഹുവാണ് ഭൂമിയില്‍ നിങ്ങളെ അവന്‍റെ പ്രതിനിധികളാക്കിയത്, എന്നാല്‍ നിങ്ങളില്‍ ആരെങ്കിലും കാഫിറായാല്‍ അതിന്‍റെ ദോഷം നിങ്ങള്‍ക്ക് തന്നെയാണ്, കാഫിറുകള്‍ക്ക് അവരുടെ നിഷേധം തങ്ങളുടെ നാ ഥന്‍റെയടുക്കല്‍ വിരോധമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല, അവരുടെ നിഷേധം അവര്‍ക്ക് നഷ്ടവുമല്ലാതെ വര്‍ദ്ധിപ്പിക്കുകയുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 2: 119, 151; 9: 67-68, 73 വിശ ദീകരണം നോക്കുക.