( അൽ കഹ്ഫ് ) 18 : 33

كِلْتَا الْجَنَّتَيْنِ آتَتْ أُكُلَهَا وَلَمْ تَظْلِمْ مِنْهُ شَيْئًا ۚ وَفَجَّرْنَا خِلَالَهُمَا نَهَرًا

രണ്ട് തോട്ടങ്ങളും അവയുടെ ഫലങ്ങള്‍ നല്‍കി, അതില്‍ യാതൊരു ക്രമക്കേ ടും വരുത്തിയതുമില്ല, അവക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു.

സുഭിക്ഷമായി ജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ള ധാന്യങ്ങളും കായ്കനികളും പഴവര്‍ഗ്ഗങ്ങളും ആ തോട്ടങ്ങളില്‍ നിന്ന് സുലഭമായി ലഭിച്ചിരുന്നു. അവ നനക്കാന്‍ വെള്ളവും യഥേഷ്ടം ഉണ്ടായിരുന്നു. അഥവാ ആ തോട്ടക്കാരന്‍ സ്വയം പര്യാപ്തനായിരുന്നു എന്ന ര്‍ത്ഥം. 2: 266 വിശദീകരണം നോക്കുക.