( അൽ കഹ്ഫ് ) 18 : 49

وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا

ഗ്രന്ഥം-കര്‍മ്മരേഖ-ഹാജരാക്കപ്പെടുകയുമായി, അപ്പോള്‍ ഭ്രാന്തന്‍മാര്‍ അവ രുടെ ഗ്രന്ഥത്തിലുള്ളതില്‍ കിടിലം കൊള്ളുന്നത് നിനക്ക് കാണാം, അവര്‍ പറ യുകയും ചെയ്യും: ഓ, ഞങ്ങളുടെ നാശം! ഇത് എന്തൊരു ഗ്രന്ഥമാണ്, ചെറുതോ വലുതോ ആയ ഒന്നും തന്നെ ഇതില്‍ കൊത്തിവെക്കാതെ വിട്ടിട്ടില്ലല്ലോ, അവ ര്‍ പ്രവര്‍ത്തിച്ചതൊക്കെയും നാം അവര്‍ക്ക് ഹാജരാക്കിക്കൊടുക്കുകയും ചെ യ്തിരിക്കുന്നു, നിന്‍റെ നാഥന്‍ ഒരാളോടും അല്‍പം പോലും അനീതി കാണി ക്കുന്നവനല്ല.

17: 13-14 ല്‍ വിവരിച്ച പ്രകാരം ഓരോ മനുഷ്യന്‍റെയും പിരടിയില്‍ ബന്ധിച്ചിട്ടു ള്ള കര്‍മ്മരേഖ വിധിദിവസം തുറന്ന, പ്രകാശിക്കുന്ന പുസ്തകമായി പുറത്തെടുത്ത് ഓ രോരുത്തര്‍ക്കും നല്‍കുന്നതാണ്. പ്രസ്തുത ഗ്രന്ഥം ഓരോരുത്തരും വായിച്ച് സ്വയം വി ചാരണ നടത്തുകയാണ് ചെയ്യുക. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖു ര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക് റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ജീവിക്കുന്നതിനാലാണ് അവരുടെ കര്‍മപുസ്തകം വായിക്കു മ്പോള്‍ അവര്‍ കിടിലം കൊള്ളുന്നതും പ്രയാസപ്പെടുന്നതും. 1: 7; 7: 8-9; 16: 111 വിശദീകരണം നോക്കുക.