( അൽ കഹ്ഫ് ) 18 : 48

وَعُرِضُوا عَلَىٰ رَبِّكَ صَفًّا لَقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ ۚ بَلْ زَعَمْتُمْ أَلَّنْ نَجْعَلَ لَكُمْ مَوْعِدًا

നിന്‍റെ നാഥന്‍റെ മുമ്പില്‍ അവര്‍ അണിയായി നിര്‍ത്തപ്പെടുകയും ചെയ്യുന്നതാ ണ്, ആദ്യപ്രാവശ്യം നാം നിങ്ങളെ എങ്ങനെ സൃഷ്ടിച്ചുവോ, നിശ്ചയം അപ്രകാരം നിങ്ങളെ നാം കൊണ്ടുവന്നിരിക്കുകയാണ്; അല്ല, നിങ്ങള്‍ക്ക് ഇത്തരം ഒരു വാഗ്ദത്തസമയം നിശ്ചയിച്ചിട്ടില്ല എന്ന് നിങ്ങള്‍ ഉറപ്പിച്ച് വിശ്വസിക്കുന്നവരായിരുന്നു.

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത അക്രമികളുടെ മരണസമയത്തെക്കുറിച്ച്: നിശ്ചയം ആദ്യവട്ടം സൃഷ്ടിച്ചതുപോലെ ഒറ്റക്കൊറ്റക്കായിട്ടാണല്ലോ നാം നിങ്ങളെ കൊണ്ടുവന്നിരിക്കുന്നത്; ഭൂമിയില്‍ നാം നിങ്ങളെ ഏല്‍പ്പിച്ചിരുന്നതൊക്കെയും നിങ്ങളു ടെ പുറകില്‍ വിട്ടേച്ചിരിക്കുന്നുവല്ലോ, നിശ്ചയം നിങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന് നിങ്ങ ള്‍ ഉറപ്പിച്ച് ധരിച്ചുവെച്ചിരുന്ന നിങ്ങളുടെ പങ്കാളികളെയൊന്നും ഇപ്പോള്‍ നാം നിങ്ങളു ടെ കൂടെ കാണുന്നില്ലല്ലോ, നിങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങളെല്ലാം നിങ്ങള്‍ മുറിച്ചുകളഞ്ഞിരിക്കുന്നുവല്ലോ, നിങ്ങള്‍ ഉറപ്പിച്ചുവെച്ചിരുന്ന ധാരണകളെല്ലാം തന്നെ നിങ്ങളെ ത്തൊട്ട് വഴിമാറിപ്പോവുകയും ചെയ്തിരിക്കുന്നുവല്ലോ എന്ന് പറയപ്പെടുന്നതാണ് എ ന്ന് 6: 94 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റൂഹും-ജിബ്രീലും-മലക്കുകളും അണിയണി യായി നില്‍ക്കുന്ന ദിനം, ആര്‍ക്കാണോ അല്ലാഹു സമ്മതം കൊടുത്തത് അവരും ആരാ ണോ സത്യം പറഞ്ഞത് അവരുമല്ലാതെ സംസാരിക്കുകയില്ലതന്നെ എന്ന് 78: 38 ലും; അ ല്ല, ഭൂമി ഇടിച്ചുപൊടിച്ച് പൊടിപടലമാക്കി നിരപ്പാക്കുകയും നിന്‍റെ നാഥനും അണിയണിയായി മലക്കുകളും വരികയും ചെയ്യുന്ന ദിനം! ദിക്റാ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ എന്ന് നരകക്കുണ്ഠം കൊണ്ടുവരപ്പെടുന്ന ദിനം മനുഷ്യ ന് ബോധ്യം വരുമെന്ന് 89: 21-23 ലും പറഞ്ഞിട്ടുണ്ട്. 

ഭൂമിയുടെ ഘടനയെല്ലാം മാറ്റപ്പെടുകയും മൂന്നാം പ്രാവശ്യം സ്വൂര്‍ എന്ന കാഹള ത്തില്‍ ഊതപ്പെടുകയും ചെയ്യുന്നതോടെ മനുഷ്യരെല്ലാം നാടുകളുടെ കേന്ദ്രമായ മക്കയില്‍ വിചാരണക്ക് വേണ്ടി ഒരുമിച്ച് കൂട്ടപ്പെടുന്നതാണെന്ന് 36: 53-54 ല്‍ പറഞ്ഞിട്ടുണ്ട്. 10: 17-18 ല്‍ വിവരിച്ച പ്രകാരം കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുക ള്‍ ആശയമില്ലാതെ ഗ്രന്ഥം വായിച്ചിട്ടുള്ളതിനാല്‍ അവര്‍ വായിച്ച, കേട്ട ഗ്രന്ഥം അവര്‍ ക്കെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേ ക്ക് തള്ളിവിടുകയാണ് ചെയ്യുക. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേ ക്കോ നരകത്തിലേക്കോ ആക്കുന്നില്ല. 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഗ്രന്ഥം ലഭിക്കാത്ത ഇതര ജനവിഭാഗങ്ങള്‍ വിചാരണക്ക് ശേഷം 'കൗസ ര്‍' തടാകത്തില്‍ നിന്ന് കുടിപ്പിക്കപ്പെട്ട് സ്വര്‍ഗവും നരകവുമല്ലാത്ത ലോകങ്ങളിലേക്കാ ണ് അയക്കപ്പെടുക. 9: 51; 10: 53-56, 108 വിശദീകരണം നോക്കുക.