( അൽ കഹ്ഫ് ) 18 : 50

وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ۗ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِنْ دُونِي وَهُمْ لَكُمْ عَدُوٌّ ۚ بِئْسَ لِلظَّالِمِينَ بَدَلًا

നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭവും സ്മരണീയമാണ്, നിങ്ങളെല്ലാവരും ആദമിന് സാഷ്ടാംഗപ്രണാമം ചെയ്യുക, അപ്പോള്‍ അവരെല്ലാവരും സാഷ്ടാംഗ പ്രണാമം ചെയ്തു-ഇബ്ലീസ് ഒഴികെ, അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു, അങ്ങനെ തന്‍റെ നാഥന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു, അപ്പോള്‍ നിങ്ങള്‍ എന്നെ ക്കൂടാതെ അവനെയും അവന്‍റെ സന്താനങ്ങളെയുമാണോ രക്ഷാധികാരികളാ യി സ്വീകരിക്കുന്നത്? അവര്‍ നിങ്ങള്‍ക്ക് ശത്രുക്കളാകുന്നു, അക്രമികള്‍ പകരം വെക്കുന്നത് അത്യന്തം ദുഷിച്ചത് തന്നെ.

15: 27 ല്‍ വിവരിച്ച പ്രകാരം ജിന്നുകളെയായിരുന്നു മനുഷ്യര്‍ക്ക് മുമ്പ് ഭൂമിയില്‍ നാഥന്‍റെ പ്രതിനിധികളായി നിശ്ചയിച്ചിരുന്നത്. 15: 28-44 ല്‍ വിവരിച്ച പ്രകാരം ആദമിന്‍റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കാന്‍ നാഥന്‍ മലക്കുകളോട് കല്‍പിച്ചപ്പോള്‍ സദസ്സിലുണ്ടാ യിരുന്ന ഇബ്ലീസ് ഒഴികെ മലക്കുകളെല്ലാം സാഷ്ടാംഗം പ്രണമിച്ചു. 

ഈ സൂക്തത്തില്‍ മാത്രമാണ് ഇബ്ലീസ് ജിന്നില്‍ പെട്ടവനായിരുന്നു എന്ന് പറ ഞ്ഞിട്ടുള്ളത്. 2: 34 ല്‍ വിവരിച്ച പ്രകാരം പിശാച് കാഫിറുകളില്‍ പെട്ടവനായിരുന്നു. 25: 29 ല്‍ പറഞ്ഞ പ്രകാരം പിശാച് മനുഷ്യനെ അറബി ഖുര്‍ആനില്‍ നിന്നല്ല, മറിച്ച് അദ്ദിക് റില്‍ നിന്നാണ് തടയുക. 7: 27 ല്‍ വിവരിച്ച പ്രകാരം നാഥന്‍ വിശ്വാസികളല്ലാത്തവര്‍ക്ക്- ഫുജ്ജാറുകള്‍ക്ക് പിശാചിനെ കൂട്ടുകാരനായി നിയോഗിച്ചിട്ടുണ്ട്. കാഫിറുകളുടെ ആഗ്ര ഹങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കാന്‍ പിശാചിന് കഴിവ് കൊടുത്തിട്ടുണ്ടെന്ന് 19: 83 ല്‍ പ റഞ്ഞിട്ടുണ്ട്. അപ്പോള്‍ 6: 112; 8: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഒരുവന്‍ തന്‍റെ ജി ന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റിയാല്‍ മാത്രമേ അവന് വിശ്വാ സിയാകാനും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനും സാധിക്കുകയുള്ളൂ. 4: 150-151; 5: 44, 45, 47; 10: 19 വിശദീകരണം നോക്കുക.