( അൽ കഹ്ഫ് ) 18 : 54

وَلَقَدْ صَرَّفْنَا فِي هَٰذَا الْقُرْآنِ لِلنَّاسِ مِنْ كُلِّ مَثَلٍ ۚ وَكَانَ الْإِنْسَانُ أَكْثَرَ شَيْءٍ جَدَلًا

നിശ്ചയം, ഈ വായനയില്‍ മനുഷ്യര്‍ക്ക് വേണ്ടി എല്ലാ ഓരോ ഉപമയും ഉദാ ഹരിച്ചിട്ടുണ്ട്, എന്നാല്‍ മനുഷ്യന്‍ എല്ലാകാര്യത്തിലും അധികരിച്ച തര്‍ക്കസ്വ ഭാവമുള്ളവനായിരിക്കുന്നു.

ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളത് എന്നാണ്. അദ്ദിക്റാണ് ആ വര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥം. അറിവും സന്മാര്‍ഗവും വെളിച്ചം നല്‍കുന്ന ഗ്ര ന്ഥവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവര്‍ ജനങ്ങളിലുണ്ട് എന്ന് 22: 8 ലും 31: 20 ലും പറഞ്ഞതിലെ അറിവും സന്മാര്‍ഗവും വെളിച്ചം നല്‍കുന്ന ഗ്രന്ഥവും അ ദ്ദിക്ര്‍ തന്നെയാണ്. 6: 59; 17: 89; 40: 56; 41: 26-28 വിശദീകരണം നോക്കുക.