( അൽ കഹ്ഫ് ) 18 : 55

وَمَا مَنَعَ النَّاسَ أَنْ يُؤْمِنُوا إِذْ جَاءَهُمُ الْهُدَىٰ وَيَسْتَغْفِرُوا رَبَّهُمْ إِلَّا أَنْ تَأْتِيَهُمْ سُنَّةُ الْأَوَّلِينَ أَوْ يَأْتِيَهُمُ الْعَذَابُ قُبُلًا

മനുഷ്യര്‍ക്ക് സന്മാര്‍ഗം വന്നുകിട്ടിയപ്പോള്‍ വിശ്വസിക്കുകയും തങ്ങളുടെ നാഥനോട് പൊറുക്കലിനെത്തേടുകയും ചെയ്യുന്നതില്‍ നിന്ന് അവരെ തടഞ്ഞിട്ടില്ല-പൂര്‍വ്വികരുടെ മേല്‍ സ്വീകരിക്കപ്പെട്ട നടപടി അവര്‍ക്ക് വന്നെത്തിയിട്ടില്ല, അ ല്ലെങ്കില്‍ ശിക്ഷ അവരുടെ കണ്‍മുമ്പില്‍ വന്നിട്ടില്ല എന്നതല്ലാതെ.

എത്രയെത്ര നാടുകളെയാണ് അവര്‍ അക്രമികളായപ്പോള്‍ നാം തരിപ്പണമാക്കുകയും അതിനുശേഷം മറ്റൊരു ജനതയെ നാം അവിടെ നട്ടുവളര്‍ത്തുകയും ചെയ്തത്, അങ്ങനെ നമ്മുടെ വിപത്ത് അവര്‍ക്ക് ആസന്നമായപ്പോള്‍ അവരതാ അതില്‍ നിന്ന് ഓടി രക്ഷപ്പെ ടാന്‍ ശ്രമിക്കുന്നു, നിങ്ങള്‍ ഓടി രക്ഷപ്പെടേണ്ടാ, നിങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന സുഖാഢംബരങ്ങളിലേക്കും നിങ്ങളുടെ വീടുകളിലേക്കും തന്നെ മടങ്ങിക്കൊള്ളുവീന്‍, നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ വേണമെന്നതിനുവേണ്ടി, അവര്‍ പറഞ്ഞു: ഓ ഞങ്ങ ളുടെ നാശം! നിശ്ചയം ഞങ്ങള്‍ അക്രമികള്‍ തന്നെയായിരുന്നുവല്ലോ; ആ നിലവിളിയില്‍ നിന്ന് അവര്‍ വിരമിക്കുകയില്ല, മെതിച്ചെടുത്ത വൈക്കോല്‍ പോലെ നാം അവരെ പൂര്‍ണ്ണ മായി നശിപ്പിക്കുന്നതുവരെ എന്ന് 21: 11-15 ല്‍ പറഞ്ഞിട്ടുണ്ട്.

മനുഷ്യരുടെ സ്വഭാവത്തെ 17: 83 ല്‍ അല്ലാഹു ചിത്രീകരിക്കുന്നത് നോക്കുക: നാം മ നുഷ്യന് അനുഗ്രഹം ചൊരിഞ്ഞാല്‍ അവന്‍ അതിനെ അവഗണിച്ച് ഒരു ഭാഗത്തേക്ക് തി രിഞ്ഞ് കളയുന്നു, അവന് വല്ല തിന്മയും പിടിപെടുകയാണെങ്കില്‍ അവന്‍ അതാ നിരാ ശനാവുകയും ചെയ്യുന്നു, അതായത് ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്ര്‍ മനുഷ്യന് കൊടുത്താല്‍ അത് ഉപയോഗപ്പെടുത്തി അവന്‍ ഇഹപര ജീവിതവിജയം നേടുന്നില്ല. 41: 51 ല്‍, നാം മനുഷ്യന് ഒരു അനുഗ്രഹം ചൊരിഞ്ഞാല്‍ അവന്‍ അതിനെ അവഗണിച്ച് ഒരു ഭാഗത്തേക്ക് തിരിഞ്ഞുകളയുന്നു, അവനെ ഒരു തിന്മ ബാധിച്ചാല്‍ അവന്‍ നീണ്ട പ്രാര്‍ത്ഥനയില്‍ മുഴുകുകയായി എന്നും; 22: 11 ല്‍, അല്ലാഹുവിനെ ഒരു ചാരത്ത് നിന്നുകൊണ്ട് സേ വനം ചെയ്യുന്നവര്‍ ജനങ്ങളിലുണ്ട്, അവന് ഒരു നന്മ ബാധിച്ചാല്‍ അതില്‍ അവന്‍ ആ ശ്വാസം കൈകൊള്ളലായി, പരീക്ഷണമായി അവന് ഒരു നാശം പിടിപെട്ടാല്‍ അല്ലാഹു വില്‍ നിന്ന് മുഖം തിരിച്ച് പിന്തിരിയുകയായി, അങ്ങനെ ഇഹവും പരവും അവന് നഷ്ടമാ യി, അത് തന്നെയാണ് വ്യക്തമായ നഷ്ടം എന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിശ്വാസികളു ടെ സ്വഭാവം ഇതില്‍ നിന്ന് വിരുദ്ധമാണ്. 32: 15 ല്‍, നിശ്ചയം നമ്മുടെ സൂക്തങ്ങള്‍ കൊ ണ്ട് വിശ്വസിച്ചവര്‍, ഹൃദയത്തിന്‍റെ ഭാഷയില്‍ അതുകൊണ്ട് അവര്‍ ഉണര്‍ത്തപ്പെട്ടാല്‍ ത ങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം വാഴ്ത്തിക്കൊണ്ട് സാഷ്ടാംഗത്തില്‍ വീഴുന്ന താണ്, അവര്‍ ഒരിക്കലും അഹങ്കരിച്ച് പിന്തിരിയുകയുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 2: 254; 11: 2-3; 17: 76-77 വിശദീകരണം നോക്കുക.