وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنْذِرِينَ ۚ وَيُجَادِلُ الَّذِينَ كَفَرُوا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ ۖ وَاتَّخَذُوا آيَاتِي وَمَا أُنْذِرُوا هُزُوًا
നാം പ്രവാചകന്മാരെ സന്തോഷവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായിക്കൊണ്ടല്ലാതെ അയക്കാറില്ല, കാഫിറുകളായവര്‍ മിഥ്യ കൊണ്ട് സത്യത്തെ തകര്‍ത്തുകളയാന്‍ വേണ്ടി തര്‍ക്കിക്കുന്നു; അവര്‍ എന്‍റെ സൂക്തങ്ങളെയും അവര്‍ മുന്നറിയിപ്പ് നല്‍കപ്പെടുന്നതിനെയും പരിഹാസമായി കാണുക യും ചെയ്യുന്നു.
എല്ലാ പ്രവാചകന്മാരെയും അയച്ചിട്ടുള്ളത് അദ്ദിക്ര്‍ കൊണ്ടാണ്. എന്നാല്‍ എക്കാലത്തുമുള്ള പ്രവാചകന്മാരുടെ ജനതയില്‍ നിന്നുള്ള മിഥ്യാവാദികള്‍ മിഥ്യകൊണ്ട് സത്യ ത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്ന വിധിദിവസം അത്തരം മിഥ്യാവാദികള്‍ നഷ്ടപ്പെട്ടവരായിരിക്കുമെന്ന് 40: 78 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 3: 7 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം വായിക്കുന്ന ഫാജിറുകളും കാഫിറുകളുമാണ്. അവര്‍ ഗ്രന്ഥത്തിന്‍റെ 40 പേ രുകളും ലോകരോട് പറയാത്തവരും നാഥന്‍റെ ഗ്രന്ഥം സത്യപ്പെടുത്താതെ 29 കള്ളവാദികളും മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളും എഴുതിയുണ്ടാക്കിയ മിഥ്യാഗ്രന്ഥങ്ങള്‍ പിന്‍പറ്റുന്നവരും പ്രചരിപ്പിക്കുന്നവരുമാണ്. അവര്‍ ഇവിടെവെച്ച് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കാത്ത, യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞ കാഫിറുകളും അക്രമികളും തെമ്മാടികളുമാ യതിനാല്‍ വിധിദിവസം അദ്ദിക്ര്‍ കൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തു മ്പോള്‍ ത്രാസില്‍ തൂക്കം ലഭിക്കുകയില്ല. 2: 119; 10: 103, 108; 17: 81 വിശദീകരണം നോക്കുക.