( അൽ കഹ്ഫ് ) 18 : 59

وَتِلْكَ الْقُرَىٰ أَهْلَكْنَاهُمْ لَمَّا ظَلَمُوا وَجَعَلْنَا لِمَهْلِكِهِمْ مَوْعِدًا

അതെല്ലാമാണ് നാടുകള്‍, അവര്‍ അക്രമികളായപ്പോള്‍ നാം അവരെ നശിപ്പി ച്ചുകളഞ്ഞു, അവരുടെ നാശത്തിന് നാം ഒരു വാഗ്ദത്തസമയം നിര്‍ണ്ണയിച്ചിട്ടു മുണ്ടായിരുന്നു.

പ്രപഞ്ചം നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെ യ്ത് അക്രമികളാകുമ്പോഴല്ലാതെ ഒരു നാടിനെയും അല്ലാഹു നശിപ്പിക്കുകയില്ല എന്ന് 28: 59 ല്‍ പറഞ്ഞിട്ടുണ്ട്. സ്വയം കാഫിറാണെന്ന് ആത്മാവിനെതിരെ സാക്ഷ്യം വഹിക്കാ തെ അല്ലാഹു ഒരാളെയും നരകത്തില്‍ പ്രവേശിപ്പിക്കുകയില്ല എന്ന് 7: 37; 39: 59, 71 തുട ങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 6: 47; 7: 101-102; 10: 49; 17: 58 വിശദീകരണം നോക്കുക.