( അൽ കഹ്ഫ് ) 18 : 61

فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا

അങ്ങനെ രണ്ട് സമുദ്രങ്ങള്‍ ഒരുമിച്ചുകൂടുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ രണ്ടുപേരും അവരുടെ മത്സ്യത്തെ മറന്നുപോയി, അപ്പോള്‍ അത് സമുദ്രത്തി ല്‍ അതിന്‍റെ വഴി തെരഞ്ഞെടുത്തു ഊളിയിട്ടുപോയി.

അവര്‍ക്ക് ഇരുവര്‍ക്കും ഭക്ഷണത്തിനുള്ളതായിരുന്നു മത്സ്യം. രണ്ട് സമുദ്രങ്ങള്‍ ഒരുമി ച്ച് കൂടുന്ന സ്ഥലത്ത് ഒരു പാറക്കെട്ടില്‍ വിശ്രമിച്ചപ്പോള്‍ മത്സ്യത്തെക്കുറിച്ച് അവര്‍ അശ്രദ്ധരാവുകയാണുണ്ടായത്.