( അൽ കഹ്ഫ് ) 18 : 60
وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا
മൂസാ തന്റെ ഭൃത്യനോട് പറഞ്ഞ സന്ദര്ഭവും സ്മരണീയമാണ്: രണ്ട് സമുദ്ര ങ്ങള് ഒരുമിച്ചുകൂടുന്ന സ്ഥലത്ത് എത്തുന്നതുവരെ ഞാന് എന്റെ ഈ യാത്ര മ തിയാക്കുകയില്ല, അല്ലെങ്കില് യുഗങ്ങളോളം ഞാന് സഞ്ചരിക്കുന്നതാണ്.
പ്രവാചകന് മൂസാക്ക് പ്രത്യേകമായ അറിവ് പഠിപ്പിക്കുന്നതിന് വേണ്ടി നിയോഗി ക്കപ്പെട്ട, അല്ലാഹുവില് നിന്നുള്ള പ്രത്യേകമായ അറിവ് നല്കപ്പെട്ട ദാസന് 'ഖിള്റി'നെ കണ്ട് മുട്ടുന്നതുവരെ ഈ യാത്ര തുടരുമെന്നാണ് മൂസാ തന്റെ യുവഭൃത്യനായ നൂനിന്റെ മകന് 'യൂശഅ്'നോട് പറയുന്നത്.