(അൽ കഹ്ഫ് ) 18 : 63
قَالَ أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنْسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ ۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا

അവന്‍ പറഞ്ഞു: താങ്കള്‍ കണ്ടില്ലെയോ? നാം ആ പാറക്കെട്ടിനടുത്ത് വിശ്രമിച്ചപ്പോള്‍ നിശ്ചയം ഞാന്‍ മത്സ്യത്തെ മറന്നുപോയി, താങ്കളെ അതിനെക്കു റിച്ച് ഓര്‍മ്മിപ്പിക്കുന്നതില്‍ നിന്ന് പിശാചല്ലാതെ എന്നെ മറപ്പിച്ചിട്ടില്ല, അതാകട്ടെ സമുദ്രത്തില്‍ അത്ഭുതകരമായി വഴി തെരഞ്ഞെടുത്ത് രക്ഷപ്പെടുക യും ചെയ്തു.

മത്സ്യം അപ്രത്യക്ഷമാകുന്ന സ്ഥലത്താണ് അവര്‍ എത്തിച്ചേരേണ്ടിയിരുന്നത് എന്ന് മൂസാക്ക് അല്ലാഹു ദിവ്യസന്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഭൃത്യന് ആ വിവരം അറിയുമായിരുന്നില്ല. അപ്പോള്‍ മൂസായെ ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടി പിശാച് അവന്‍റെ കഴിവ് ശരിക്കും ഉപയോഗപ്പെടുത്തി, അ ക്കാര്യം ഉണര്‍ത്തുന്നതില്‍ നിന്ന് ഭൃത്യനെ മറപ്പിക്കുകയാണുണ്ടായത്. 6: 112; 12: 5, 42 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!