فَوَجَدَا عَبْدًا مِنْ عِبَادِنَا آتَيْنَاهُ رَحْمَةً مِنْ عِنْدِنَا وَعَلَّمْنَاهُ مِنْ لَدُنَّا عِلْمًا
അപ്പോള്‍ അവിടെ അവര്‍ നമ്മുടെ ദാസന്‍മാരില്‍ നിന്നുള്ള ഒരാളെ കണ്ടെത്തി, അവന് നാം നമ്മില്‍ നിന്നുള്ള കാരുണ്യം നല്‍കുകയും അവന് നാം നമ്മില്‍ നിന്നുള്ള സവിശേഷമായ അറിവ് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
മൂസാക്ക് അറിവ് പഠിപ്പിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ആ അടിമ മലക്കുകളില്‍ പെട്ട ആളായിരുന്നു എന്ന് തുടര്‍ന്നുള്ള സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാം. പേര് 'ഖിള് ര്‍' എന്നാണെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. മലക്കുകള്‍ക്ക് അദ്ദിക്ര്‍ പഠി പ്പിച്ചിട്ടില്ല. എന്നാല്‍ ഇവിടെ പരാമര്‍ശിച്ച മലക്കിന് അദ്ദിക്ര്‍ പഠിപ്പിക്കപ്പെട്ടിരുന്നതിനാലാണ് അവന് നമ്മില്‍ നിന്നുള്ള സവിശേഷമായ അറിവ് പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞത്.
നെഞ്ചകങ്ങള്‍ക്കുള്ളിലുള്ള എല്ലാ സംശയങ്ങള്‍ക്കും ശമനവും അല്ലാഹുവിന്‍റെ ഔദാ ര്യവും കാരുണ്യവുമായ അദ്ദിക്ര്‍ കൊണ്ട് ആഹ്ലാദം കൊള്ളുകയാണ് അവര്‍ ഒരുമിച്ച് കൂ ട്ടുന്ന മറ്റെന്തിനെക്കാളും ഉത്തമമെന്ന് പറയാന്‍ പ്രവാചകനോടും വിശ്വാസിയോടും 10: 57-58 ലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് പ്രൗഢരാകണമെന്നാണ് 4: 82; 38: 29; 47: 24 എന്നീ സൂക്തങ്ങളിലെല്ലാം പഠിപ്പിക്കുന്നത്. മൂസാ, ഈസാ തുടങ്ങിയ പ്രവാചകന്മാ രെല്ലാം തന്നെ 'നിങ്ങള്‍ ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നതു പോലെയും നിങ്ങള്‍ മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും റബ്ബാനിയ്യീങ്ങളായിത്തീരുക' എന്നാണ് പഠിപ്പിച്ചിട്ടുള്ളതെന്ന് 3: 79 ല്‍ പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ ഗ്രന്ഥം ഉപയോഗപ്പെടുത്തി നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിച്ച് കൊണ്ട് ആരെയും ആശ്രയിക്കാതെ ഒറ്റക്ക് നിലകൊള്ളാനാണ് എല്ലാ പ്രവാചകന്മാരിലൂടെയും അല്ലാഹു പഠിപ്പിച്ചിട്ടുള്ളത്.