( അൽ കഹ്ഫ് ) 18 : 8

وَإِنَّا لَجَاعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا

നിശ്ചയം നാം, അവസാനം അതിന് മുകളിലുള്ള ഒന്ന് തരിശായ സമതലമാക്കി മാറ്റുകതന്നെ ചെയ്യുന്നതാണ്.

'സ്വൂര്‍' എന്ന കാഹളത്തില്‍ ഊതപ്പെടുന്ന ദിനം! അല്ലാഹു ഉദ്ദേശിച്ചവരൊഴികെ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം സ്തബ്ധരായി വീഴുന്നതാണ്. എ ല്ലാ ഓരോരുത്തരും അവന്‍റെ മുമ്പില്‍ ദീനരായി വരുന്നതുമാണ്, നീ പര്‍വ്വതങ്ങളെ കാ ണുന്നു, അവ ഉറച്ച് നില്‍ക്കുന്നതാണെന്ന് കണക്കുകൂട്ടുകയും ചെയ്യുന്നു, അവ അന്ന് മേഘങ്ങള്‍ സഞ്ചരിക്കുന്നത് പോലെ സഞ്ചരിക്കുന്നതുമാണ്, എല്ലാ കാര്യങ്ങളും കുറ്റമറ്റ താക്കിത്തീര്‍ക്കുന്നവനായ അല്ലാഹുവിന്‍റെ നിര്‍മ്മിതി തന്നെയാണ് അത്, നിശ്ചയം അവ ന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവനാകുന്നു എന്ന് 27: 87-88 ലും; അന്ന് പര്‍വ്വതങ്ങള്‍ പൊടിപടലമാക്കി മാറ്റപ്പെടുന്നതും പരുത്ത പ്രതലമോ പതിഞ്ഞ സ്ഥലമോ കാണാത്തവിധം ഭൂമിയെ മിനുസമുള്ള ഒറ്റ മാര്‍ബിള്‍ വിരിച്ചതുപോ ലെയാക്കുന്നതുമാണ് എന്ന് 20: 105-107 ലും പറഞ്ഞിട്ടുണ്ട്. ആ മഹാസംഭവം-ലോകാ വസാനം-സംഭവിക്കുമ്പോള്‍ പര്‍വ്വതങ്ങള്‍ കടഞ്ഞെടുത്ത കമ്പിളി രോമങ്ങള്‍ പോലെ യായിത്തീരുമെന്ന് 101: 5 ല്‍ പറഞ്ഞിട്ടുണ്ട്. 'സ്വൂര്‍' എന്ന കാഹളത്തില്‍ ഊതപ്പെടുന്ന നാളില്‍ പര്‍വ്വതങ്ങള്‍ നശിപ്പിക്കപ്പെട്ട് ഭൂമി മരീചികപോലെ ആയിത്തീരുന്നതാണെന്ന് 78: 20 ല്‍ പറഞ്ഞിട്ടുണ്ട്. 1: 3; 14: 48 വിശദീകരണം നോക്കുക.