وَأَمَّا الْغُلَامُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَا أَنْ يُرْهِقَهُمَا طُغْيَانًا وَكُفْرًا
ആ ബാലന്‍റെ കാര്യമോ, അപ്പോള്‍ അവന്‍റെ മാതാപിതാക്കള്‍ വിശ്വാസികളായിരുന്നു, അങ്ങനെ അവന്‍ അവന്‍റെ ധിക്കാരവും നിഷേധവും മുഖേന അവര്‍ ഇരുവരെയും പ്രയാസപ്പെടുത്തുമെന്ന് നാം ഭയപ്പെട്ടു.
ഇവിടെ 'ഞാന്‍ ഭയപ്പെട്ടു' എന്ന് പറയുന്നതിനുപകരം 'നാം ഭയപ്പെട്ടു' എന്നാണ് ഖിള്ര്‍ പറയുന്നത്. മലക്കുകള്‍ തനിച്ചാണെങ്കിലും ബഹുവചനത്തിലാണ് സംസാരിക്കുക. അല്ലാഹു അവരിലൂടെ സംസാരിക്കുന്നതുകൊണ്ടാണ് 'നാം' എന്നുപറയുന്നത്. മലക്കു കള്‍ തീരെ ധിക്കാരം വരാത്തവരും അല്ലാഹുവിനെ അനുസരിക്കുകമാത്രം ചെയ്യുന്നവ രുമായ അവന്‍റെ അടിമകളാണ്. അല്ലാഹു കല്‍പ്പിച്ചതൊന്നും ധിക്കരിക്കാതെ പ്രാവര്‍ ത്തികമാക്കുന്നവരാണ് മലക്കുകള്‍ എന്ന് 66: 6 ലും; അവര്‍ വാക്കുകൊണ്ട് അല്ലാഹുവി നെ മുന്‍കടക്കാത്തവരും അവന്‍റെ കല്‍പന പ്രകാരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരു മാണ് എന്ന് 21: 27 ലും പറഞ്ഞിട്ടുണ്ട്. 18: 23-24; 41: 30-31 വിശദീകരണം നോക്കുക.
മാതാപിതാക്കള്‍ വിശ്വാസികളാണെങ്കില്‍ അവരുടെ മക്കളെ പതിനഞ്ച് വയസ്സിനു മുമ്പ് മരിപ്പിച്ചിട്ടെങ്കിലും സ്വര്‍ഗ്ഗത്തില്‍ അവരോടൊപ്പം ചേര്‍ത്തിക്കൊടുക്കുമെന്നാണ് സൂ ക്തം പഠിപ്പിക്കുന്നത്. പ്രവാചകന്‍ നൂഹിന്‍റെ സ്ത്രീ തന്‍റെ ജിന്നുകൂട്ടുകാരിയെ വിശ്വാ സിയാക്കി മാറ്റാത്തതിനാലാണ് 17: 64 ല്‍ വിവരിച്ച പ്രകാരം പിശാച് അവരുടെ സന്താ നത്തെ ബാധിച്ചത്. വിശ്വാസികളായ മാതാപിതാക്കള്‍ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാ നുള്ള ടിക്കറ്റായ അദ്ദിക്ര്‍ മക്കള്‍ക്ക് 15 വയസ്സിന് മുമ്പ് തന്നെ പഠിപ്പിക്കേണ്ടതാണ്. അ ല്ലാത്തപക്ഷം നരകക്കുണ്ഠത്തില്‍ വെച്ച് അവര്‍ പരസ്പരം തര്‍ക്കിക്കുകയും പഴിചാരുകയും കുറ്റ പ്പെടുത്തുകയും ചെയ്യുന്ന രംഗം 7: 37-39 ല്‍ വിവരിച്ചിട്ടുണ്ട്.
ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ 2: 187 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയായ പുരുഷനും സ്ത്രീക്കും ഫിര്‍ഔനിന്‍റെ സ്ത്രീയായ ആസ്യയും കന്യാമര്‍യമും ആണ് മാതൃക. 15: 59-60 വിശദീകരണം നോക്കുക.