(അൽ കഹ്ഫ് ) 18 : 82
وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنْزٌ لَهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَنْ يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنْزَهُمَا رَحْمَةً مِنْ رَبِّكَ ۚ وَمَا فَعَلْتُهُ عَنْ أَمْرِي ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِعْ عَلَيْهِ صَبْرًا

ആ മതിലിന്‍റെ കാര്യമോ, അപ്പോള്‍ അത് ആ പട്ടണത്തിലെ രണ്ട് അനാഥ ബാലന്‍മാരുടേതായിരുന്നു; അതിനുതാഴെ അവര്‍ക്ക് ഇരുവര്‍ക്കുമുള്ള ഒരു നിധിയുമുണ്ടായിരുന്നു, അവരുടെ പിതാവ് സജ്ജനങ്ങളില്‍ പെട്ടവനുമായിരുന്നു, അപ്പോള്‍ അവര്‍ ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകണമെന്നും നിന്‍റെ നാഥനില്‍ നിന്നുള്ള കാരുണ്യമെന്ന നിലയില്‍ അവര്‍ക്കുള്ള നിധി പുറത്തെടുക്കണമെന്നും നിന്‍റെ നാഥന്‍ ഉദ്ദേശിച്ചു, ഇതൊന്നും ഞാന്‍ എന്‍റെ സ്വന്തം കല്‍പ്പനയാല്‍ പ്രവര്‍ത്തിച്ചിട്ടുള്ളതല്ല, അതാകുന്നു നിനക്ക് എന്നോടൊപ്പം ക്ഷമിക്കാന്‍ കഴിയാതെപോയ സംഗതികളുടെ യാഥാര്‍ത്ഥ വൃത്താന്തം.

ഏകാധിപനും സ്വേഛാധിപനും സര്‍വാധിപനും ത്രികാലജ്ഞാനിയുമായ അല്ലാഹു തന്നെയാണ് പ്രഞ്ചത്തിന്‍റെ ഭരണം നിര്‍വഹിക്കുന്നത്, എന്നാല്‍ അത് നടപ്പിലാക്കുന്നത് മലക്കുകള്‍ മുഖേനയാണ്. തിന്മ നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യം പിശാചിനും നിഷ്പക്ഷവാനായ നാഥന്‍ നല്‍കിയിട്ടുണ്ട്. സൃഷ്ടികളെ ബാധിക്കുന്ന രക്ഷയുടേതോ ശിക്ഷയുടേതോ ആയ എല്ലാ കാര്യങ്ങളും മുന്‍കാലങ്ങളില്‍ മാത്രമല്ല, എക്കാലത്തും നടപ്പില്‍ വരുത്തുന്നത് മലക്കുകള്‍ മുഖേനത്തന്നെയാണ്. ഇക്കാലങ്ങളില്‍ നടക്കുന്ന പ്രകൃതിദുരന്തങ്ങള്‍, വാഹനാപകടങ്ങള്‍, ബോംബ് സ്ഫോടനങ്ങള്‍ മുതലായവയില്‍ അകപ്പെട്ടവരില്‍ നിശ്ചയിക്കപ്പെട്ട ജീവിതാവധി പൂര്‍ത്തിയായവരെ മരിപ്പിക്കുന്നതും, ചിലരെ ബോധരഹിതരായും ചിലരെ അംഗവിഹീനരായും കിടത്തുന്നതും, മറ്റുചി ലരെ കാര്യകാരണബന്ധത്തിന് അതീതമായി രക്ഷപ്പെടുത്തുന്നതും മലക്കുകള്‍ മുഖേനയാണ്. 6: 75 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ ഇബ്റാഹീമിന് ദൃഢബോധ്യം വരുന്നതിന് വേണ്ടി പ്രപഞ്ചത്തിന്‍റെ ഭരണരഹസ്യം കാണിച്ച് കൊടുത്തിട്ടുണ്ട്. അപ്രകാരം തന്നെയാണ് പ്രപഞ്ചനാഥന്‍ മലക്കായ ഖിള്ര്‍ മുഖേന മൂസായെ ദൃഢബോധ്യമുള്ളവനാക്കുന്നതിന് വേണ്ടി പ്രപഞ്ചത്തിന്‍റെ ഭരണരഹസ്യങ്ങള്‍ തിരശ്ശീലനീക്കി കാണിച്ചുകൊടുക്കുന്നത്. 17: 1 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ മുഹമ്മദിനെ ഇസ്റാഅ്-മിഅ്റാജ് രാത്രിയില്‍ ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയതും ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്തതും ദൃഢബോധ്യമുള്ളവനാക്കുന്നതിന് വേണ്ടിത്തന്നെയാണ്. 

3: 101-102; 5: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാഓരോ കാര്യവും വിശദീകരിച്ച, ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപ പ്പെട്ടിരിക്കെ ആരാണോ അതിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ചത്, അവന്‍ നേരെച്ചൊവ്വെ യുള്ള പാതയിലായിക്കഴിഞ്ഞു. 9: 105 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിക്ക് അവന്‍റെ മരണശേഷ വും സന്തതിപരമ്പരകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. 3: 26-27; 4: 85; 17: 13-14 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!