( അൽ കഹ്ഫ് ) 18 : 81

فَأَرَدْنَا أَنْ يُبْدِلَهُمَا رَبُّهُمَا خَيْرًا مِنْهُ زَكَاةً وَأَقْرَبَ رُحْمًا

അപ്പോള്‍ അവര്‍ ഇരുവര്‍ക്കും അവരുടെ നാഥന്‍ വിശുദ്ധിയില്‍ അവനേക്കാള്‍ ഉത്തമനും കുടുംബസ്നേഹത്തില്‍ അവനേക്കാള്‍ അടുപ്പമുള്ളവനുമായ സന്താ നത്തെ പകരം നല്‍കണമെന്ന് നാം ആഗ്രഹിച്ചു. 

നിഷ്പക്ഷവാനായ നാഥന്‍ മനുഷ്യന് നന്ദിപ്രകടിപ്പിക്കുന്നവന്‍ അല്ലെങ്കില്‍ നന്ദികെട്ടവന്‍ എന്നീ രണ്ടാല്‍ ഒരു മാര്‍ഗം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അപ്പോള്‍ അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസി ഒരാളെയും വിശ്വാസിയാകാന്‍ നി ര്‍ബന്ധിക്കുകയില്ല. 5: 67; 13: 40 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കല്‍ മാത്രമാണ് പ്രവാചകന്‍റെയും വിശ്വാസിയുടെ യും ബാധ്യത. അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ക്ക് എതിരായി പ്രവാചകനോ വിശ്വാസി ക്കോ ഒന്നും നടപ്പിലാക്കാന്‍ സാധ്യമല്ല. അപ്പോള്‍ ഇവിടെ നിഷ്പക്ഷവാനായ നാഥന്‍ അവന്‍റെ ദൂതനായ മലക്ക് ഖിള്റിലൂടെയാണ് ഇതെല്ലാം നടപ്പിലാക്കിയത്. 11: 59; 13: 11, 19-24 വി ശദീകരണം നോക്കുക.