( അൽ കഹ്ഫ് ) 18 : 90

حَتَّىٰ إِذَا بَلَغَ مَطْلِعَ الشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَمْ نَجْعَلْ لَهُمْ مِنْ دُونِهَا سِتْرًا

അങ്ങനെ അവന്‍ സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനത്തിനു മേല്‍ ഉദിച്ചുയരുന്നതായി അവന്‍ കണ്ടെത്തി, നാമാകട്ടെ അതിന്‍റെ മുമ്പില്‍ അവര്‍ക്ക് യാതൊരു മറയും ഉണ്ടാക്കിയിട്ടുമില്ല.

സൂര്യോദയസ്ഥലം എന്നുപറഞ്ഞാല്‍ അന്ന് മനുഷ്യനാഗരികത നിലനിന്നിരുന്ന പ്ര ദേശങ്ങളുടെ കിഴക്കേയറ്റം എന്നാണ്. സൂര്യന്‍റെ ചൂടേറിയ പ്രകാശത്തെ തടയാന്‍ ആ ജ നതയുടെമേല്‍ ഒരു പര്‍വ്വതമോ മറയോ ഉണ്ടായിരുന്നില്ല, മാത്രമല്ല അവര്‍ക്ക് വീടോ കൂ ടാരമോ ഉണ്ടാക്കുന്നതിനുള്ള അറിവുമുണ്ടായിരുന്നില്ല.