( അൽ കഹ്ഫ് ) 18 : 91

كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا

അപ്രകാരം അവന്‍റെ പക്കലുണ്ടായിരുന്ന വിവരങ്ങളെക്കുറിച്ചെല്ലാം നാം വല യം ചെയ്തവന്‍ തന്നെയാകുന്നു.

ദുല്‍ഖര്‍നൈന്‍ ഭൂമിയുടെ കിഴക്കേയറ്റത്തുള്ള ജനങ്ങളോടും അല്ലാഹുവിന്‍റെ പ്രാതി നിധ്യം നിലനിര്‍ത്തിക്കൊണ്ടുള്ള പെരുമാറ്റമാണ് നടത്തിയത്. അഥവാ നന്മ പ്രവര്‍ത്തി ക്കുന്നവരോട് നന്മയിലും 16: 126 ല്‍ പഞ്ഞ പ്രകാരം അക്രമം കാണിക്കുന്നവരോട് തക്കതായ പ്രതികാര നടപടിയുമാണ് അദ്ദേഹം കൈകൊണ്ടിരുന്നത്.