( അൽ കഹ്ഫ് ) 18 : 93
حَتَّىٰ إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِنْ دُونِهِمَا قَوْمًا لَا يَكَادُونَ يَفْقَهُونَ قَوْلًا
അങ്ങനെ അവന് രണ്ട് പര്വ്വതനിരകള്ക്കിടയില് എത്തിയപ്പോള് ഇവര് ര ണ്ടുകൂട്ടരെക്കൂടാതെ മറ്റൊരു ജനതയെ കാണുകയുണ്ടായി, അവരുടെ സം സാരം വളരെ ബുദ്ധിമുട്ടി മാത്രമേ മനസ്സിലാക്കാന് സാധിച്ചിരുന്നുള്ളൂ.
'ഇവര് രണ്ടുകൂട്ടരെക്കൂടാതെ' എന്നതുകൊണ്ടുദ്ദേശിക്കുന്നത് പടിഞ്ഞാറും കിഴക്കു മുള്ള രണ്ട് വിഭാഗം ജനതകളെക്കൂടാതെ എന്നാണ്. ഇവരുടെ സംസാരം ദുല്ഖര്നൈനിക്ക് മാത്രമല്ല, മറ്റുള്ളവര്ക്കും വളരെ ബുദ്ധിമുട്ടി മാത്രമേ മനസ്സിലായിരുന്നുള്ളൂ.