( അൽ കഹ്ഫ് ) 18 : 95

قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا

അവന്‍ പറഞ്ഞു: എന്‍റെ നാഥന്‍ എനിക്ക് ഒരുക്കിത്തന്നിട്ടുള്ളതെല്ലാം ഉത്തമമാ കുന്നു, അപ്പോള്‍ നിങ്ങള്‍ എന്നെ നിങ്ങളുടെ അധ്വാനംകൊണ്ട് സഹായിക്കു ക, ഞാന്‍ നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ബലിഷ്ഠമായൊരു മതില്‍ പണിത് തരാം.

വിശ്വാസികളല്ലാത്ത രാജാക്കന്മാരും ചക്രവര്‍ത്തിമാരും ജനങ്ങളുടെ ധനം അവിഹി തമായി കൈക്കലാക്കുകയാണ് പതിവ്. അതിന് കിട്ടുന്ന അവസരങ്ങളൊന്നും തന്നെ അ വര്‍ പാഴാക്കാറില്ല. എന്നാല്‍ ദുര്‍ഖര്‍നൈന്‍ വിശ്വാസിയായത് കാരണം അല്ലാഹു തനി ക്ക് നല്‍കിയ സമ്പത്തും കഴിവും തന്നെ ധാരാളമാണ് എന്ന് പറഞ്ഞുകൊണ്ട് തന്‍റെ അ നുഗ്രഹങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വിനിയോഗിക്കുകയാണ് ചെയ്തത്. അദ്ദിക്റി നെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളും എക്കാലത്തും ഈ മാര്‍ഗം തന്നെയാണ് സ്വീകരിക്കുക. 9: 34-35 വിശദീകരണം നോക്കുക.