( 19 ) മര്‍യം

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(19) മര്‍യം

'ഗ്രന്ഥത്തില്‍ നീ മര്‍യമിനെക്കുറിച്ച് ഓര്‍മിപ്പിക്കുക' എന്ന് സൂക്തം 16 ല്‍ പറഞ്ഞ തില്‍ നിന്നാണ് 98 സൂക്തങ്ങളടങ്ങിയ ഈ സൂറത്തിന് മര്‍യം എന്ന പേര് ലഭിച്ചിട്ടുള്ള ത്. മക്കയില്‍ ഖുറൈശി പ്രമാണിമാര്‍ ഇസ്ലാം സ്വീകരിച്ച അവരുടെ അടിമകളെയും മ റ്റു ദുര്‍ബ്ബലരായ ആളുകളേയും കഠിനമായി പീഡിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രവാചകന്‍റെ നിര്‍ദ്ദേശപ്രകാരം ഏതാനും വിശ്വാസികള്‍ എത്യോപ്യയിലേക്ക് പാലായനം ചെയ്തു. ഖുറൈശി പ്രമാണിമാരുടെ ഉറ്റവരും ഉടയവരുമടക്കം എല്ലാ ഖുറൈശി കുടുംബങ്ങ ളില്‍ നിന്നും ഒരാളെങ്കിലും ആ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇത് അവരുടെ രോഷം ആളിക്കത്തിക്കാന്‍ ഇടയാക്കുകയും തുടര്‍ന്ന് എത്യോപ്യയിലേക്ക് പോയവരെ അവിട ത്തെ രാജാവായ നജ്ജാശിയെ പ്രലോഭിപ്പിച്ച് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി ഒരു സംഘ ത്തെ അയക്കുകയും ചെയ്തു. അവര്‍ നജ്ജാശിക്ക് വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കുക യും, 'ഞങ്ങളുടെ അടിമകളായ ഇവര്‍ ഞങ്ങളുടെ മതമോ അങ്ങയുടെ മതമോ സ്വീകരിക്കാ തെ ഒരു പുത്തന്‍ മതം സ്വീകരിച്ച് നാട്ടില്‍ നിന്ന് ഓടിപ്പോന്നതാണ്. അതുകൊണ്ട് ഇ വരെ ഞങ്ങളോടൊപ്പം തിരിച്ചയക്കണം' എന്ന് അപേക്ഷിക്കുകയും ചെയ്തു. അപ്പോള്‍ നജ്ജാശി വിശ്വാസികളെ വിളിച്ച് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ മറുപടിയായി ജഅ്ഫ റുബ്നു അബീത്വാലിബ് സക്കരിയ്യായേയും യഹ്യായേയും മര്‍യമിനെയും ഈ സായേ യുമെല്ലാം പ്രതിപാദിക്കുന്ന ഈ സൂറത്ത് വായിച്ച് കേള്‍പ്പിക്കുകയാണുണ്ടായത്. കരഞ്ഞു കൊണ്ട് അത് കേട്ടിരുന്ന നജ്ജാശി അവസാനം 'ഇത് യേശു കൊണ്ടുവന്ന വചനങ്ങളു ടെ അതേ സ്രോതസ്സില്‍ നിന്നുളളത് തന്നെയാണ്, യേശു മിശിഹാ ഇതില്‍ പറഞ്ഞതിനേ ക്കാള്‍ ഒരു കച്ചിത്തുരുമ്പിന്‍റെ അത്രപോലും അധികമില്ല' എന്ന് പറഞ്ഞുകൊണ്ട് ഖു റൈശികള്‍ നല്‍കിയ സമ്മാനങ്ങള്‍ തിരിച്ച് കൊടുക്കുകയും വിശ്വാസികളെ അവിടെ താമസിക്കാന്‍ അനുവദിക്കുകയുമാണുണ്ടായത്. വര്‍ഷങ്ങള്‍ക്ക് ശേഷം നജ്ജാശി മര ണപ്പെട്ടപ്പോള്‍ പ്രവാചകനും വിശ്വാസികളും മദീനയില്‍ വെച്ച് മയ്യിത്ത് നമ സ്കരിക്കു കയുണ്ടായി. പ്രവാചകന്‍റെ ജീവിതകാലത്ത് ഹാജറില്ലാത്ത മയ്യിത്തിനുവേണ്ടി നമസ്ക രിച്ച ഏക സംഭവമായിരുന്നു അത്.

വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാതൃകയായി ഗ്രന്ഥത്തില്‍ എടുത്തുദ്ധരിച്ച രണ്ട് സ്ത്രീകളില്‍ ഒരാളായ മര്‍യമിന്‍റെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെ വരച്ച് കാണിച്ച് പ്രവാചകനേയും വിശ്വാസികളേയും ഈരേഴു പതിനാല് ലോകങ്ങളു ടേയും ഉടമയായ അല്ലാഹുവിനെ മാത്രം ആശ്രയിച്ച് നിലകൊള്ളാന്‍ പഠിപ്പിക്കുന്നു. ആദമിന്‍റെയും നൂഹിന്‍റെയും ഇബ്രാഹീമിന്‍റെയും സന്തതിപരമ്പരകളില്‍ പെട്ട ഇദ്രീസ്, ഇസ്മാഈല്‍, യഅ്ഖൂബ്, മൂസാ, ഹാറൂന്‍, സക്കരിയ്യാ, യഹ്യാ, ഈസാ തുടങ്ങിയ പ്ര വാചകന്മാരെല്ലാം അവന്‍ തൃപ്തിപ്പെട്ട ഏക ജീവിതവ്യവസ്ഥയായ ഇസ്ലാമില്‍ നില കൊണ്ടിരുന്നവരാണെന്ന് പഠിപ്പിച്ചുകൊണ്ട് ലോകത്തുള്ള എല്ലാവരേയും ആ ജീവിത വ്യവസ്ഥയിലേക്ക് ക്ഷണിക്കുന്നു. സൂക്തം 58 ല്‍, അല്ലാഹുവിന്‍റെ ഏക സംഘത്തില്‍ പെ ട്ട ആ പ്രവാചകന്മാരെല്ലാം തന്നെ അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെടുമ്പോള്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗപ്രണാമത്തില്‍ വീഴുന്നവരായിരുന്നു എന്ന് പരിചയപ്പെടു ത്തുകയും വിശ്വാസികള്‍ ഈ സൂക്തം വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും സാഷ്ടാം ഗം പ്രണമിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

അദ്ദിക്റിനെ സത്യപ്പെടുത്തി ഇവിടെ ജീവിക്കുന്ന വിശ്വാസികള്‍ക്ക് പരലോക ത്ത് ലഭിക്കാന്‍ പോകുന്ന പ്രതിഫലവും അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞു കൊണ്ടും ജീവിക്കുന്ന കാഫിറുകള്‍ക്ക് ലഭിക്കാന്‍ പോകുന്ന ശിക്ഷാകഠോരങ്ങളും സൂ റത്തില്‍ വിവരിക്കുന്നുണ്ട്.