( മര്‍യം ) 19 : 17
فَاتَّخَذَتْ مِنْ دُونِهِمْ حِجَابًا فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا
അപ്പോള്‍ അവരില്‍ നിന്ന് അവള്‍ ഒരു മറ തെരഞ്ഞെടുത്തു, അപ്പോള്‍ അവളി ലേക്ക് നമ്മുടെ റൂഹിനെ നാം അയച്ചു, അങ്ങനെ അവളുടെ അടുത്ത് അത് ഒരു പൂര്‍ണ്ണ മനുഷ്യരൂപത്തില്‍ പ്രത്യക്ഷനായി.
നമ്മുടെ റൂഹിനെ നാം അയച്ചു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലക്ക് ജിബ്രീലിനെ അയച്ചു എന്നാണ്. ഈസായുടെ റൂഹ് എല്ലാവരുടെയും റൂഹ് പോലെത്തന്നെ അല്ലാഹുവിന്‍റെ റൂഹില്‍ നിന്നുള്ളതുതന്നെയാണ് എന്ന് 4: 171 ല്‍ പറഞ്ഞിട്ടുണ്ട്. 16: 102; 26: 193 വി ശദീകരണം നോക്കുക.