( മര്‍യം ) 19 : 28

يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا

ഓ ഹാറൂനിന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ദുഷിച്ച മനുഷ്യനായിരുന്നില്ല, മാതാവ് ഒരു ദുര്‍നടപ്പുകാരിയുമായിരുന്നില്ലല്ലോ.

അതായത് നിന്‍റെ മാതാപിതാക്കളൊന്നും നേര്‍വഴിയില്‍ നിന്ന് തെറ്റി ചീത്തവഴി യില്‍ സഞ്ചരിക്കുന്നവരായിരുന്നില്ല. നീയാവട്ടെ ഹാറൂന്‍ കുടുംബത്തിലെ സന്തതിപരമ്പരയില്‍ പെട്ടവളുമാണല്ലോ! പിന്നെ നിനക്ക് എന്തു പറ്റി? ആ ജനതക്ക് ഇന്നത്തെ ജനതയെ പ്പോലെ കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായ അല്ലാഹുവിന്‍റെ കഴിവുകളിലായിരു ന്നു വിശ്വാസമില്ലാതിരുന്നത്.