( മര്‍യം ) 19 : 50

وَوَهَبْنَا لَهُمْ مِنْ رَحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا

അവര്‍ക്കെല്ലാം നാം നമ്മുടെ കാരുണ്യത്തില്‍ നിന്ന് ഔദാര്യമായി നല്‍കുകയും നാം അവരുടെ നാവുകള്‍ ഉന്നതമായ സത്യം പറയുന്നതാക്കുകയും ചെയ്തു.

സൂക്തത്തില്‍ പറഞ്ഞ കാരുണ്യവും ഉന്നതമായ സത്യവും അദ്ദിക്ര്‍ തന്നെയാണ്. ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന വിശ്വാസികള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ടതാണ്; അ ല്ലാഹുവേ, ഞങ്ങളെ നീ അദ്ദിക്ര്‍ കൊണ്ട് സജ്ജനങ്ങളായ നിന്‍റെ അടിമകളില്‍ ചേര്‍ ക്കേണമേ. അല്ലാഹുവേ, ഞങ്ങളെ നീ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തേണ്ടവിധം സത്യപ്പെടുത്തുന്ന സൂക്ഷ്മതയുള്ളവരാക്കേണമേ. 2: 2; 6: 88-90 വിശദീകരണം നോക്കുക.