يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا
അവന്‍ എന്നെ അനന്തരാവകാശമെടുക്കും, യഅ്ഖൂബ് കുടുംബത്തേയും അ നന്തരാവകാശമെടുക്കും; എന്‍റെ നാഥാ അവനെ നീ നിനക്ക് തൃപ്തിപ്പെട്ടവനുമാക്കേണമേ.
കാര്യകാരണ ബന്ധത്തിന് അതീതമായി മര്‍യമിന് ഭക്ഷണവിഭവങ്ങള്‍ ലഭിക്കുന്ന ത് കണ്ടപ്പോള്‍ മര്‍യമിന്‍റെ സംരക്ഷണച്ചുമതല ഏല്‍പ്പിക്കപ്പെട്ടിരുന്ന സകരിയ്യാനബി ത നിക്ക് വാര്‍ധക്യം ബാധിച്ച അവസ്ഥയിലും തന്‍റെ ഭാര്യ വന്ധ്യയാണെങ്കിലും ഒരു സന്താനത്തെ ലഭിക്കുമെന്ന പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് നാഥനോട് പ്രാര്‍ത്ഥിച്ചത് 3: 38 ല്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് ഔദാര്യമായി നല്‍കിയാലും എന്ന് പറഞ്ഞതിന്‍റെ വിവക്ഷ കാര്യകാരണബന്ധത്തിന് അതീതമായി നല്‍കിയാലുമെന്നാണ്. നിലവിലുള്ള അനന്തരാവകാശികളുടെ കാര്യത്തില്‍ ഞാന്‍ ഭയപ്പെടുന്നു എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അവര്‍ അല്ലാഹുവിന്‍റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കും എന്നതില്‍ അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നില്ല എന്നാണ്. പ്രവാചകത്വവും പ്രവാചകന്മാരുടെ ഭൗതിക സമ്പത്തും അനന്തരമെടുക്കാറില്ല, എന്നാല്‍ സകരിയ്യ അല്ലാഹുവിന്‍റെ സന്ദേശം എത്തിച്ചുകൊടുക്കുന്നതിനുള്ള ഒരു അനന്തരാവകാശിയെയാണ് ആവശ്യപ്പെട്ടത്. അതാണ് അവന്‍ എ ന്നെയും യഅ്ഖൂബ് കുടുംബത്തേയും അനന്തരമെടുക്കുമെന്ന് പറഞ്ഞത്. 3: 37; 14: 39 വി ശദീകരണം നോക്കുക.